റമസാനോട് അനുബന്ധിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യ സാധനങ്ങള്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് നിഷേധിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് സിംഗപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അധികൃതര്‍. ഇന്ത്യക്കാരനായ ജഹ്ബാര്‍ ഷാലിഹിനും ഭാര്യയ്ക്കും നേരെയാണ് വിവേചനമുണ്ടായത്. ഏപ്രില്‍ ഒന്‍പതിന് നാഷനല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചായിരുന്നു
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ ഇഫ്താര്‍ സ്പെഷലുകള്‍ വില്‍ക്കുന്ന ഭാഗത്തേക്ക് ജഹ്ബാര്‍ എത്തി. റമസാനില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് സൗജന്യമായി നല്‍കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ പലഹാരങ്ങളും ഈന്തപ്പഴവും മറ്റ് ശീതളപാനീയങ്ങളും വച്ചിരുന്നു. ഇഫ്താറിന് അരമണിക്കൂര്‍ മുന്‍പും ശേഷവുമാകും ഇത് ലഭ്യമാവുക. സാധനങ്ങള്‍ വാങ്ങനെത്തുന്ന വിശ്വാസികള്‍ക്ക് ഉപയോഗിക്കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റിലെ ടേബിളുകളില്‍ ഇവ വച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ബോര്‍ഡില്‍ എന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് വായിക്കുന്നതിനായി ടേബിളിനടുത്തേക്ക് ജഹബാര്‍ എത്തിയതും ' അത് മലയക്കാര്‍ക്കുള്ളതാണ് ഇന്ത്യക്കാര്‍ക്ക് എടുക്കനുള്ളതല്ല എന്ന് ജീവനക്കാരന്‍ വിശദീകരിച്ചു. കാരണം ചോദിച്ചതോടെ മുകളില്‍ നിന്ന് നല്‍കിയ നിര്‍ദേശമാണെന്നും അയാള്‍ മറുപടി നല്‍കിയെന്ന് ജഹബാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ടേബിളുകള്‍ക്ക് സമീപത്ത് നിന്നും ആകെ അസ്വസ്ഥനായി താന്‍ മടങ്ങിയെന്നും മറ്റ് സാധനങ്ങള്‍ വാങ്ങി പോന്നുവെന്നും കുറിപ്പില്‍ പറയുന്നു.
ഫെയര്‍ പ്രൈസ് ഷോപ് എന്ന കമ്പനിയാണ് റമസാനില്‍ ഈ സൗജന്യ പലഹാരങ്ങളും ശീതള പാനീയങ്ങളും നല്‍കിവരുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നും അറിഞ്ഞ ഉടനെ ദമ്പതികളെ ബന്ധപ്പെട്ടുവെന്നും നേരിട്ട ദുരനുഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുവെന്നും കമ്പനി അറിയിച്ചു. എല്ലാ മുസ്ലിംകള്ക്കും ഇഫ്താര്‍ ഭക്ഷണം സൗജന്യമാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതരും വ്യക്തമാക്കി.
No India, only Malay": Singapore muslim couple "shooed away" from ramzan snacks