hijabwb
ഹിജാബ് ധരിക്കാതെ ഷോപ്പിലെത്തിയ രണ്ട് സ്ത്രീകള്‍ക്കു നേരെ യോഗട്ട് എറിഞ്ഞ് യുവാവ്. ഇറാനിലെ മഷാദിലാണ് സംഭവം. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പ്രസിഡന്റ് ഇബ്രാഹിം റൈസി തന്നെ സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തി. രാജ്യത്ത് ഹിജാബ് നിയമപ്രശ്നമാണെന്നും തല മറയ്ക്കണമെന്ന നിയമം പാലിച്ചേ മതിയാകൂവെന്നും റൈസി പറഞ്ഞു. ഹിജാബ് ധരിക്കാതെ വന്ന അമ്മയുടെയും മകളുടേയും തലയിലേക്കാണ് യുവാവ് യോഗട്ട് വലിച്ചെറിഞ്ഞത്. യുവാവിനെതിരേയും അമ്മയ്ക്കും മകള്‍ക്കുമെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഡയറി ഷോപ്പ് സംഭവത്തോടെ അടച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.