Belgian researcher Jeroen Schuermans holds a human brain, part of a collection of more than 3,000 brains that could provide insight into psychiatric diseases, at the psychiatric hospital in Duffel, Belgium, July 19, 2017.    REUTERS/Yves Herman      TPX IMAGES OF THE DAY

‌ചൈനയില്‍ പത്തൊൻപതുകാരന് അൽസ്ഹൈമേഴ്സ് സ്ഥിരീകരിച്ചു. പ്രായമായവർക്ക് മാത്രമാണ് അൽസ്ഹൈമേഴ്സ് കാണപ്പെടുന്നത് എന്ന പൊതുവേയുള്ള ധാരണ ശരിയല്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അൽസ്ഹൈമേഴ്സ് രോഗി ചൈനയിലെ ഈ പത്തൊൻപതുകാരനാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

രണ്ട് വർഷത്തോളമായി ഓര്‍മ സംബന്ധമായ പ്രശ്നങ്ങൾ വർധിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അൽസ്ഹൈമേഴ്സ് കണ്ടെത്തിയത്. പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വന്നതോടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഭക്ഷണം കഴിക്കാനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മറവി ബാധിച്ചതോടെ പഠനമുപേക്ഷിക്കുകയായിരുന്നു. ബെയ്ജിങിലെ കാപ്പിറ്റല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പത്തൊൻപതുകാരനിലെ രോഗാവസ്ഥ കണ്ടുപിടിക്കുന്നത്.

ചെറുപ്പക്കാരില്‍ അൽസ്ഹൈമേഴ്സിന്റെ സാന്നിധ്യമെന്തുകൊണ്ടാണെന്ന കാരണം പഠിച്ചുകൊണ്ടിരിക്കുകയാണന്ന് ഗവേഷകർ പറയുന്നു. മാത്രമല്ല കാലം ഇത്ര കഴിഞ്ഞിട്ടും അൽസ്ഹൈമേഴ്സിന്റെ കാരണം എന്താണന്ന് കൃത്യമായി പറയാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ തലച്ചോറിൽ ബീറ്റ- അമിലോയിഡ്, ടൗ എന്നിങ്ങനെയുള്ള പ്രോട്ടീനുകളുടെ ഉല്‍പാദനമാണ് അൽസ്ഹൈമേഴ്സിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ധർ വിശദീകരിക്കുന്നത്.