pele-Final

TAGS

പെലെ ഇനി ജ്വലിക്കുന്ന ഓര്‍മ. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ സംസ്കാരച്ചടങ്ങുകള്‍ സാന്റോസിലെ മെമ്മോറിയല്‍ നെക്രോപോള്‍ എക്യുമെനിക്കല്‍ സെമിത്തേരിയില്‍ നടന്നു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ കുടുംബംഗങ്ങളോടൊപ്പം സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.

 

കാല്‍പന്തിന്റെ ചരിത്രത്തിലെ ഒരു കാലഘട്ടമാണ് അവസാനിച്ചത്. പെലെ ഇനി ഓര്‍മകളില്‍ ജീവിക്കും.  വില ബെല്‍മിറോ സ്റ്റേഡിയത്തില്‍ 24 മണിക്കു‌ര്‍ നീണ്ട പൊതുദര്‍ശനത്തിലെക്ക്  പതിനായിരങ്ങളാണെത്തിയത്.

 

ബ്രസീല്‍ പ്രസിഡന്റ് ലുല ഡിസില്‍വയും, ഫിഫ പ്രസിഡന്റ്  ജിയാനി ഇന്‍ഫാന്റിനോയും അന്തിമോപചരമര്‍പ്പിക്കാനെത്തി. ശേഷം നടന്ന വിലാപയാത്രയില്‍ സാന്റോസിലെ തെരുവീഥികള്‍ കണ്ണീരണിഞ്ഞു.

 

പ്രീയതാരത്തെ അവസാനമായി ഒരു നോക്ക് കാണുവാന്‍ റോഡില്‍ ജനങ്ങള്‍ തിക്കിത്തിരക്കി. ഒടുക്കം ഇതിഹാസത്തിന് മെമ്മോറിയല്‍ നെക്രോപോള്‍ എക്യുമെനിക്ക സെമിത്തേരിയില്‍ അന്ത്യവിശ്രമം.