A teacher engages her pupils in an activity inside a re-modified low-floor old defunct public transport bus transformed into a classroom for pre-nursery school children through an initiative 'Education on Wheels' taken by the state government at Thiruvananthapuram in India's Kerala state on June 13, 2022. (Photo by Manjunath Kiran / AFP)
ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഗാര്‍ഹിക ജോലികള്‍ എന്നീ തൊഴില്‍ മേഖലകളില്‍ പുരുഷന്മാരോട് ലിംഗവിവേചനമെന്ന് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍റെ പഠനറിപ്പോര്‍ട്ട്. യുഎസിലെ തൊഴില്‍ മേഖലകളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പരമ്പരാഗതമായി സ്ത്രീകളുടെ തൊഴില്‍ മേഖലകളായി അറിയപ്പെടുന്നവയാണ് ഹെല്‍ത്ത് കെയര്‍, പ്രാഥമികവിദ്യാഭ്യാസം, ഗാര്‍ഹിക ജോലികള്‍ എന്നിവ. ഈ മേഖലകളില്‍ പുരുഷന്മാരെ റിക്രൂട്ട് ചെയ്യാന്‍ തൊഴിലുടമകള്‍ മടിക്കുന്നുവെന്ന് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. താല്‍പര്യമുണ്ടായിട്ടും വിവേചനം കാരണം ഒട്ടേറെപ്പേര്‍ക്ക് മറ്റ് തൊഴില്‍ മേഖലകള്‍ തേടിപ്പോകേണ്ടിവരുന്നു.
Doctors and nursing staff test a four way multiplexer machine, which splits oxygen supply from a single ventilator to four patients through inspiratory limbs simultaneously, during a government-imposed nationwide lockdown as a preventive measure against the COVID-19 coronavirus, at the Institute of Kidney Diseases and Research Centre (IKDRC) in Ahmedabad on April 20, 2020. (Photo by SAM PANTHAKY / AFP)
ഏറ്റവും കൂടുതല്‍ വിവേചനം പ്രാഥമിക വിദ്യാഭ്യാസ രംഗത്താണ്. നഴ്സറികളിലും കിന്റര്‍ഗാര്‍ട്ടനിലും ലോവര്‍ പ്രൈമറി ക്ലാസുകളിലുമുള്ള കുട്ടികളെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ എന്ന പൊതുധാരണയാണ് ഇതിന് കാരണം. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായിപ്പോലും പുരുഷന്മാരെ കാണുന്ന നിലയിലേക്ക് വിവേചനം എത്തിയെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, മാത്‍സ് തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തേക്കാള്‍ കൂടുതലാണിത്. അമേരിക്കയില്‍ പ്രീ–സ്കൂള്‍, കിന്റര്‍ഗാര്‍ട്ടണ്‍ അധ്യാപകരില്‍ മൂന്നുശതമാനം മാത്രമാണ് പുരുഷന്മാരുടെ സാന്നിധ്യം.
യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്ററ്റിസ്റ്റിക്സ് കണക്ക് പ്രകാരം നഴ്സിങ് മേഖലയില്‍ 13 ശതമാനമാണ് പുരുഷന്മാരുടെ സംഖ്യ. ഈ മേഖലയില്‍ സ്ത്രീകളെക്കാള്‍ അധിക്ഷേപങ്ങള്‍ നേരിടേണ്ടിവരുന്നത് പുരുഷന്മാര്‍ക്കാണെന്ന് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പറയുന്നു. കുറഞ്ഞ വേതനം, മോശം തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയുടെ പേരില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് ആരോപണമുള്ള മേഖലകളാണ് ഇവയെല്ലാം. ഏതെങ്കിലും പ്രത്യേക തൊഴില്‍മേഖലകളില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ ജൈവികമായ തടസങ്ങളില്ലെന്ന് തെളിയാത്തിടത്തോളം വിവേചനം പാടില്ലെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
workplaces where men face gender discrimination; US study