ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള സന്ദർശക വീസ ഇനി പതിനഞ്ച് വർക്കിംഗ് ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് ബ്രിട്ടൻ ഹൈക്കമ്മീഷണർ അലെക്സ് എലിയാസ്. കഴിഞ്ഞ എതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വീസാ പ്രോസസിംഗിൽ പരാതികളും ബുദ്ധിമുട്ടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

ട്വിറ്ററിലൂടെയാണ് ഹൈക്കമ്മീഷണർ വിഡിയോ സന്ദേശം പങ്കുവെച്ചത്. സ്റ്റുഡന്റ് വീസയ്ക്കടക്കം നിരവധി ഇന്ത്യക്കാർ അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയിലാണ് ഈ സന്തോഷ വാർത്ത ബ്രിട്ടൻ പങ്കുവെച്ചത്. ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുൾപ്പെടെയുള്ള വീസാ അപേക്ഷകളിൽ ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. വീസാ പ്രോസസിംഗ് കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് രണ്ടു മാസങ്ങൾക്കു മുൻപ് ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു.