യൂറോപ്പിലെ യുക്രെയ്ൻ എംബസികളിലേക്ക് മാലിന്യങ്ങളും ബോംബുകളുമടക്കം പാഴ്സലുകളായി എത്തുന്നുവെന്ന് റിപ്പോർട്ട്. മാഡ്രിഡിലെ യുക്രെയ്ൻ എംബസിയിലേക്ക് കഴിഞ്ഞ ദിവസമെത്തിയത് മൃഗങ്ങളുടെ കണ്ണുകളായിരുന്നു. വിവിധ എംബസികളിലായി ഇതുവരെ 17 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. 

 

ലെറ്റർ ബോബുകളും വ്യാജ ബോംബ് ഭീഷണികളും തുടങ്ങി പന്നിയുടെയും കാളകളുടെയും കണ്ണുകളാണ് മിക്കവാറും എത്തുന്നത്. പ്രത്യേക നിറത്തിലും മണത്തിലുമുള്ള ലായനിയിലിട്ട് ഹംഗറി, നെതർലൻഡ്സ്, പോളണ്ട്, ക്രൊയേഷ്യ, ഇറ്റലി, നേപ്പിൾസ്, ക്രാകോ, ബ്രൂണോ എന്നിവിടങ്ങളിലെ എംബസികളിലേക്ക് മൃഗങ്ങളുടെ അവയവങ്ങൾ പാഴ്സലായി എത്തിയിട്ടുണ്ടെന്ന് യുക്രെയ്ൻ വിദേശകാര്യ വക്താവ് റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. 

 

ഇത്തരം പാഴ്സലുകളുടെ ശാസ്ത്രീയമായും മനശാസ്ത്രപരമായും വിലയിരുത്തകയാണെന്നും പൊലീസ് നായയുടെ പരിശോധനയ്ക്ക് ശേഷമേ ബോക്സുകൾ തുറക്കാറുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. വത്തിക്കാനിലെ യുക്രെയ്ൻ അംബാസഡറുടെ വീട്ടിലേക്ക് വ്യാജ ബോംബ് ഭീഷണിയെത്തിയത് ആശങ്ക പടർത്തിയിരുന്നു. 

 

ukraine embassies receive 'bloody' packages containing pig and cow eyes