mysterious-creature

 

അയർലന്റിലെ കടൽ തീരത്തടിഞ്ഞ അജ്ഞാത ജീവിയുടെ ചിത്രം സമൂഹമാധ്യങ്ങളിൽ വൈറൽ. ഇതെന്തു ജീവിയെന്ന് അറിയാതെ അമ്പരന്നിരിക്കുകയാണ് സൈബർ ലോകം. കഴിഞ്ഞ നവംബർ പന്ത്രണ്ടിനാണ് അജ്ഞാത ജീവി തീരത്തടിഞ്ഞതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ ഇത് സീൽ ആണോ കടൽപന്നിയാണോ എന്ന കുറിപ്പുകളും പ്രചരിച്ചു. ഇത് കടൽ പന്നിയാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ അങ്ങനെയല്ല തല പോയ സീൽ ആണെന്നാണ് മറുവിഭാഗം പറയുന്നത്.