ചിത്രം: Reuters
തുർക്കിയിലെ വടക്കൻ ബാർട്ടിനിലെ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധിപ്പേർ ഖനിയിൽ കുടുങ്ങിയതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കരിങ്കടൽ തീരത്തെ ഖനിയിൽ വെള്ളിയാഴ്ചയാണ് സ്ഫോടനമുണ്ടായതെന്ന് റിപ്പോർട്ട് പറയുന്നു. അപകടസ്ഥലത്ത് നിന്ന് 11 പേരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
300 മീറ്റർ ആഴത്തിലുള്ള ഖനിയിൽ അപകടസമയത്ത് 110 ലേറെപ്പേർ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
25 killed and dozens trapped in coal mine Turkey