TAGS

ബ്രിട്ടിഷ്  പ്രഭു കുടുംബത്തില്‍ ജനിച്ച് എലിസബത്ത് രാജ്ഞിയുടെ മരുമകളായി ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ ഡയാന രാജകുമാരി കാറപകടത്തില്‍ മരണമടഞ്ഞിട്ട് 25 വര്ഷം. പാരീസില്‍ പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ അമിതവേഗത്തില് ഒാടിച്ച ആഡംബരക്കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് തകര്ന്നാണ് ഡയാന കൊല്ലപ്പെട്ടത്. 1997 ആഗസ്റ്റ് 31ന്, മുപ്പത്തിയാറാം വയസില്‍ പൊലിഞ്ഞുതീര്‍ന്ന ജീവിതം കാവ്യസമാനമായിരുന്നു.

1961ല് ജോണ് സ്പെന്സറെന്ന പ്രഭുവിന്റെ അഞ്ച് മക്കളില് നാലാമത്തവളായി ജനനം. ബ്രിട്ടിഷ് രാജകുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നു സ്പെന്സര് കുടുംബത്തിന്. ഒരു നഴ്സറി സ്കൂളില് സഹായിയായി ജോലി ചെയ്യവേയാണ് ചാള്സ് രാജകുമാരനുമായുള്ള വിവാഹം ഉറപ്പിക്കുന്നത്. 1981ല് സെന്റ് പോള്സ് കത്തീഡ്രലില് വെച്ച് ആ സ്വര്ഗീയ വിവാഹം നടന്നു. ഡയാന വെയ്ല്സിന്റെ രാജകുമാരിയായി. വിവാഹം സ്വര്ഗത്തില് നടന്നെങ്കിലും അത്ര ഹൃദ്യമായിരുന്നില്ല ഇരുവരുടേയും വൈവാഹിക ജീവിതം. പൊരുത്തക്കേടുകളും വിവാഹേതര ബന്ധവും ആ രാജകീയ ജീവിതത്തില് പലട്ടം കല്ലുകടിയായി. ഒരു തരത്തിലും 

കൂടിചേരില്ലെന്നുറപ്പിച്ച 1996ല് ഡയാനയും ചാള്സും വേര്പിരിഞ്ഞു. ഡയാനയ്ക്കപ്പോള് പ്രായം 35. ചുരുങ്ങിയ ജീവിതകാലയളവില് തന്നെ ലോകപ്രശസ്തി നേടിയ ഡയാന എന്നും മാധ്യമങ്ങളില് നിറഞ്ഞുനിന്നു. ദാനധര്മ പ്രവര്ത്തികളില് ഏറെ തല്പരയായിരുന്നു. അനാഥരായ കുഞ്ഞുങ്ങളുടെ പരിരക്ഷയായിരുന്നു അവരുടെ പ്രധാന ശ്രദ്ധാകേന്ദ്രം. പിന്നീട് അവര് ലേകം മുഴുവനും അറിയപ്പെട്ടത് രണ്ട് സാമൂഹ്യ സേവനങ്ങളുടെ പേരിലായിരുന്നു. എയ്ഡ്സ് രോഗികളുടെ പുനരധിവാസവും റെഡ്ക്രോസുമായിച്ചേര്ന്ന് കുഴിബോംബുകള് നിര്വീര്യമാക്കുന്ന യഞ്ജവും. മാനസീക വെല്ലുവിളികള് നേരിടുന്നവര്ക്കും, കാന്സര് രോഗികള്ക്കുമായി അവര് സമയം 

നീക്കിവെച്ചു. ബക്കിങ്ഹാം കൊട്ടാരത്തിലെ ജീവിതകാലത്തിന്റെ തുടക്കത്തില് നാണംകുണുങ്ങിയായി മാത്രം പുറംലോകത്തിന് മുന്നില് കാണപ്പെട്ട ഡയാന കൊട്ടാരത്തിന്റെ കെട്ടുപാടുകളില് നിന്ന് മുക്തയായപ്പോള് ലോകം കണ്ട ഏറ്റവും സുന്ദരിയായ ഫാഷന് ഐക്കണായി . 80 കളിലും 90കളിലും യുവതലമുറ ആഘോഷിച്ച ഹെയര്സ്റ്റെല് ഡയാനകട്ട് എന്നാണ് അറിയപ്പെട്ടത്. വൈവിധ്യമാര്ന്ന തലക്കെട്ടുകളില് തിളങ്ങിനിന്ന വെയ്ല്സിന്റെ രാജകുമാരി പാപ്പരാസികളെ ഭയന്നുള്ള രക്ഷപ്പെടലിനിടെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാറില് കൂടെയുണ്ടായിരുന്ന ഫായേദ് എന്ന ആണ്സുഹൃത്തും മകനും ഡയാനക്കൊപ്പം അപകടത്തില് മരിച്ചു. 

ഇരുവരുടേയും ചിത്രമെടുക്കാന് ശ്രമിച്ച് പിന്ുടര്ന്ന പാപ്പരാസികളില് നിന്ന് രക്ഷപ്പെട്ട് എസ് ക്ളാസ് ബെന്സില് കുതിച്ച് പായവെ ഈഫല് ടവറിന് എതിര്വശത്തുള്ള തുരങ്കപാതയ്ക്കുള്ളിലാണ് കാര് നിയന്ത്രണം വിട്ട് ഇടിച്ച് തകര്ന്നത്. ലോകം എന്നും ഒാര്ക്കുന്ന അന്ത്യകര്മ്മ ചടങ്ങായിരുന്നു വെസ്റ്റ്മിനിസ്റ്റര് ആബേയില് നടന്നത് . ജീവന് വെടിയുന്ന അവസാന നിമിഷവും വിടര്ന്ന കണ്ണുകളോടെ ഡയാന ചോദിച്ചത് ദൈവമേ എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നാണ് എന്ന്  ബിബിസി ഉള്പ്പടെയുള്ള മാധ്യമങ്ങള് അന്ന് റിപ്പോര്ട്ട് ചെയ്തു. പെണ്ണായിപ്പിറന്ന് രാഞ്ജിയായി ജീവിച്ച് സന്യാസിനിയായി മരിച്ച രാജകുമാരി എന്നാണ് ഡയാനക്ക് ലോകം നല്കിയ വിശേഷണം. 25 കൊല്ലത്തിനിപ്പുറവും ഡയാനയെന്ന പേരു കേട്ടാല് വിടര്ന്നകണ്ണില് ചിരി ചാലിച്ച ആ മുഖം ലോകമോര്ക്കുന്നതും അതുകൊണ്ട് തന്നെ.