moon-new-nasa

1969ൽ നീൽ ആംസ്ട്രോങ് ചരിത്രത്തിലേക്കു വച്ച കാൽപാട് അഞ്ചു ദശകങ്ങൾക്കുശേഷവും മായാതെ ചന്ദ്രന്റെ മണ്ണിൽ. 1969 ജൂലൈ 20ന് അപ്പോളോ 11ലെ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങിയപ്പോഴുണ്ടായ കാൽപാടുകൾ ഇത്രയും വർഷങ്ങൾക്കുശേഷവും മായാതെ കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. നാസയുടെ ലൂണാർ റെക്കൊനൈസെൻസ് ഓർബിറ്റർ (എൽആർഒ) ആണ് ഇതിന്റെ വിഡിയോ എടുത്തത്.

 

ചന്ദ്രനിലിറങ്ങുകയും ഗവേഷണത്തിനായി മണ്ണും മറ്റും ശേഖരിക്കുകയും ചെയ്ത അപ്പോളോ 11 ലെ സഞ്ചാരികളായ ആംസ്ട്രോങ്ങും എഡ്‌വിൻ ആൽഡ്രിനും മൈക്കൽ കോളിൻസും ഒരു ഫലകം കൂടി വച്ചിട്ടാണ് തിരിച്ചുപോന്നത്. ‘ഭൂമി എന്ന ഗ്രഹത്തിൽനിന്ന് എഡി 1969 ജൂലൈയിൽ മനുഷ്യർ ചന്ദ്രനിൽ ആദ്യമായി കാലുകുത്തി. മനുഷ്യകുലത്തിന്റെ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങൾ എത്തിയത്’  ഫലകത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

 

അതേസമയം, ചന്ദ്രനിലേക്ക് വീണ്ടും ആളെ അയയ്ക്കാനുള്ള തയാറെടുപ്പിലാണ് നാസ. ആദ്യ വനിതയെയും ആദ്യ കറുത്തവംശജയെയും ചന്ദ്രനിലെത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള പരീക്ഷണങ്ങളിലാണ് നാസ. ഈ വർഷം അവസാനത്തോടെ നാസയുടെ ആളില്ലാത്ത ദൗത്യം ചന്ദ്രനിലിറങ്ങും.