snake-show

പാമ്പിനെ മിക്കവാറും എല്ലാവർക്കും ഭയമായിരിക്കും. പാമ്പിനെ കാണുന്നത് പോലും ഭീതി ഉണ്ടാക്കു്നനതാണ്. എന്നാൽ പാമ്പുകളെ കൂടെക്കൂട്ടുന്നവരും അനായാസം കൈകാര്യം ചെയ്യുന്നവരും നമുക്കിടയിൽ ഉണ്ട്. പാമ്പുകളെ ഉപയോഗിച്ച് നടത്തു്നന പരിപാകിളും ലോകത്ത് പലയിടത്തും നടക്കാറുണ്ട്. അത്തരത്തിൽ പാമ്പുമായി കളിച്ച ഒരാൾക്ക് നഷ്ടമായത് സ്വന്തം ജീവനാണ്.

പാമ്പിനെ വിഴുങ്ങാൻ ശ്രമിച്ച 55–കാരനായ കർഷകനാണ് വിഷമേറ്റ് മരിച്ചത്. റഷ്യയിലെ അസ്ട്രാഖാനെന്ന സ്ഥലത്താണ് സംഭവം. തണ്ണിമത്തൻ പാടത്ത് ജോലിചെയ്യുന്നയാളാണ് മറ്റുള്ളവർക്ക് മുമ്പിൽ ആളാവാനായി പാമ്പിനെ വിഴുങ്ങി കാണിച്ചത്. സ്റ്റെപ്പി വൈപ്പർ എന്നയിനത്തിൽപ്പെട്ട കളി. രണ്ടു തവണ ഇയാൾ പാമ്പിനെ വായിലിട്ട് പുറത്തെടുത്തു. എന്നാൽ മൂന്നാം തവണ വായിലിട്ടപ്പോൾ പാമ്പ് ഇയാളുടെ നാക്കിൽ കടിച്ചു. 

ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. പാമ്പ് കടിച്ചതിന് പിന്നാലെ ഇയാളുടെ നാവിലും തൊണ്ടയിലും നീര് വന്ന് വീർത്തു. ശ്വാസതടസ്സവും ഹൃദയാഘാതവും വന്ന് മരിക്കുകയുമാണ് ഉണ്ടായത്. സ്റ്റെപ്പി വൈപ്പർ പാമ്പിന്റെ വിഷം മനുഷ്യർക്ക് ഹാനികരമല്ല. എന്നാല്‌ നാവിൽ കടിയേറ്റതിലൂടെ ഉണ്ടായ അലർജിയാണ് മരണകാരണമെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.