തൃശ്ശൂര്‍ സ്വദേശി സംവിധാനം ചെയ്ത ഹോളിബുഡ് സിനിമ മേരി ഇന്ത്യയില്‍ റിലീസ് ചെയ്തു. യുട്യൂബ് വഴിയാണ് റിലീസ്.കോവിഡ് കാലത്തെ അമേരിക്കയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതം പറയുന്ന സിനിമ നേരത്തെ യു.കെയിലും യു.എസിലും റിലീസ് ചെയ്തിരുന്നു
കോവിഡിന്റെ തുടക്കകാലത്ത് ആശുപത്രികളും സംരക്ഷണ കേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് ലോകത്തിന്റെ ദു:ഖമായിരുന്ന അമേരിക്കയുടെ കഥയാണു മേരി പറയുന്നത്.ചിക്കാഗോ മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന മേരിയുടെ ജീവിതം കോവിഡ് പൊട്ടിപുറപ്പട്ടതോടെ തകിടം മറിയുന്നു. മനുഷ്യ ജീവനു കാവല്‍ നിന്നതിന്റെ പേരില്‍ സ്വന്തം വീട്ടിലുള്ളവര്‍ പോലും ആട്ടിയകറ്റിയ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ കഥ കൂടിയാണ് മേരിയിലൂടെ പറയുന്നത്.
കഥയും തിരക്കഥയും റോമിയോ തന്നെയായാണ്.മുഖ്യകഥാപാത്രമായ മേരിയെ അവതരിപ്പിച്ചിരിക്കുന്നതു കെയ്റ്റ് കോളമാനാണ്.മാര്‍ട്ടിന്‍ ഡേവീസ് നായക വേഷത്തിലെത്തുന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും ആമസോണ്‍ പ്രൈമില്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവരിലേക്കു ചിത്രം എത്തിക്കുന്നതിനാണ് യുട്യൂബ് റിലീസ്. ഹോളിവുഡിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച്, റോമിയോ സംവിധാനം ചെയ്ത എ വണ്ടര്‍ഫുള്‍ ഡേ എന്ന ചെറുസിനിമ നേരത്തെ 14 രാജ്യാന്തര അവാര്‍ഡുകള്‍ നേടി ശ്രദ്ധേയമായിരുന്നു