‘ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതി, ആഫ്രിക്കയുടെ കശാപ്പുകാരൻ, നരഭോജിയായ ഭരണാധികാരി, മനുഷ്യനെ കൊന്നുതിന്നുന്ന നേതാവ്..’ ഈ വിശേഷണൾക്ക് കാലം ചാർത്തി നൽകിയ യുഗാണ്ടയുടെ ഏകാധിപതിയായിരുന്നു ഈദി അമീൻ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചാണ് 1971 മുതൽ 1979 വരെ ഈദി അമീൻ യുഗാണ്ട ഭരിച്ചത്. ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇയാളുടെ ദുർ‌ഭരണത്തിന് കീഴിൽ അക്കാലത്ത് െകാല്ലപ്പെട്ടു.. മനുഷ്യമാംസത്തിന്റെ ഉപ്പുനോക്കുന്ന നരഭോജി എന്നാണ് ലോകം അയാളെ വിളിച്ചത്.

മനുഷ്യമാംസം തിന്നാറുണ്ടോ എന്ന ചോദ്യത്തിന് ‘അതിന് ഉപ്പ് വളരെക്കൂടുതലാണ്. അത്രയും ഉപ്പ് എനിക്കിഷ്ടമല്ല’  എന്നായിരുന്നു ഒരിക്കൽ ചിരിയോടെയുള്ള അമീന്റെ മറുപടി. 50 വർഷം പിന്നിടുന്ന അട്ടിമറിയുടെ കഥ. മനുഷ്യനെ തിന്നുന്ന മനുഷ്യൻ എന്ന് ലോകം വിളിച്ച ഈദി അമീന്റെ കഥ. വിഡിയോ കാണാം.