spider

വീട്ടുചുമരിൽ എണ്ണിയാലൊടുങ്ങാത്ത എട്ടുകാലികളെ കണ്ടതിന്റെ അമ്പരപ്പിൽ സ്ത്രീ. ഓസ്ട്രേലിയയിലാണ് സംഭവം. മകളുടെ മുറിയിലാണ് ഇത്രയേറ എട്ടുകാലികളെ കണ്ടെത്തിയത്. ചുമരിലും മേൽക്കൂരയിലും എട്ടുകാലികൾ പറ്റിപ്പിടിച്ചിരിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 

ഒരു ഹൊറര്‍ ചിത്രം പോലെയുണ്ടെന്ന് വിഡിയോ കാണുന്നവരില്‍ ചിലർ പറയുന്നു. ആദ്യം ചിത്രം പുറത്തുവിട്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്ന് ചിലർ പറഞ്ഞിരുന്നു. പിന്നാലെയാണ് വിഡിയോ പുറത്തുവിട്ടത്.