ആഗോളതാപനമെന്ന ദുരന്തത്തിന്റെ വ്യാപ്തി അനുദിനം കൂടിവരുന്നതിന്റെ സൂചന നല്‍കി ആര്‍ടിക് പ്രദേശത്തെ മഞ്ഞുരുക്കത്തിന്റെ തോത് വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍. തൊണ്ണൂറുകളുടെ മധ്യത്തിലുണ്ടായിരുന്ന മഞ്ഞുരുക്കത്തേക്കാള്‍ 57ശതമാനം വേഗത്തിലാണ് ഭൂമിയില്‍ നിന്ന് െഎസ്പാളികള്‍ ഉരുകിത്തീരുന്നത്.
3പതിറ്റാണ്ടിനിടെ ഭുമുഖത്തുനിനന് അപ്രത്യക്ഷമായ െഎസ്പാളിയുടെ അളവ് കണക്കാക്കിയാല്‍ 28 trillion metric ton വരുമെന്നാണ് കണക്ക്. അന്റാര്‍ട്ടിക്കയിലേയും ഗ്രീന്‍ലാന്റിലേയും കൂറ്റന്‍ മഞ്ഞുപാളികളും മഞ്ഞു പര്‍വ്വതങ്ങളും അനിയന്ത്രിതമാംവിധം ഉരുകാന്‍ തുടങ്ങിയപ്പോള്‍ ആഗോള സമുദ്രജലനിരപ്പ് 3.5centimeter ആണ് ഉയര്‍ന്നത്. ആര്‍ട്ടിക് പ്രദേശത്തെ സമുദ്രത്തിലെ െഎസ് ചുരുങ്ങുന്നതും അതിതീവ്രവേഗത്തിലാണ്. തന്മൂലം സമുദ്രോപരിതലത്തിലെ ജലം സൂര്യരശ്മികള്‍ സ്വീകരിച്ച് അന്തരീക്ഷത്തിലേക്ക് തിരികെ വിടുന്നതിന് പകരം അത് വലിച്ചെടുത്ത് ഡാര്‍ക് വാട്ടര്‍ എന്ന പ്രതിഭാസമായി പരിണമിക്കുന്നു. ഇതാണ് Artic amplification എന്ന അവസ്ഥക്ക് കാരണമാവുകയും അതുവഴി അന്തരീക്ഷോഷ്മാവ് കൂട്ടുകയും ചെയ്യുന്നത്. 90കള്‍ക്ക് ശേഷം പ്രതിവര്‍ഷം ഭൗമോപരിതലത്തില്‍ നിന്നും .8 trillion metric ton വീതം മഞ്ഞുപാളികള്‍ ഉരുകുന്നുണ്ടായിരുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 1.2 trillion metric ton ആയി കൂടിയിട്ടുണ്ട്. ആഗോള അന്തരീക്ഷ അവസ്ഥയെ പറ്റി ചര്‍ച്ചചെയ്യാന്‍ നെതര്‍ലന്‍ഡ്സില്‍ ചേര്‍ന്ന ലോകനേതാക്കളുടെ വിലയിരുത്തല്‍ വളരെ ഗൗരവമുള്ളതാണ്. 2030ന് മുന്‍പെങ്കിലും ഈ ഗുരുതരാവസ്ഥയുടെ കാഠിന്യെ കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ സമുദ്രജലത്തില്‍ ഭൂമിയുടെ ഏറിയ പങ്കും മുങ്ങിപോകുമെന്നാണ് വിലയിരുത്തല്‍.മഞ്ഞുകട്ടയല്ലേ ചുമ്മാ ഉരുകട്ടെയെന്ന അനാസ്ഥയും പ്രകൃതിയെ വെല്ലുവിളിക്കുന്ന വികസനവും ഉപേക്ഷിച്ചില്ലെങ്കില്‍ ഭൂമിയൊരു സങ്കല്‍പമാകുന്ന കാലം വിദൂരമല്ലെന്ന് ഈ ഉരുകിത്തീരുന്ന മഞ്ഞുപാളികള്‍ നമ്മെ ഒാര്‍മിപ്പിക്കുന്നു.