93 പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ എൺപതാം വയസിൽ മരിച്ചു. കൊന്നതാരെയാണെന്ന് പൊലീസ് ഇപ്പോഴും തിരയുകയാണ്. അമേരിക്കയിലെ പത്തൊൻപത് സംസ്ഥാനങ്ങളിലായാണ് പ്രതി ആളുകളെ കൊലപ്പെടുത്തിയിട്ടുള്ളത്. ലൈംഗിക തൊഴിലാളികളും മയക്കുമരുന്നിന് അടിമപ്പെട്ടവരും കറുത്ത വര്‍ഗക്കാരായ സ്ത്രീകളുമായിരുന്നു സാമുവൽ ലിറ്റിലിന്റെ ഇരകൾ. 93 പേരെയാണ് കൊലപ്പെടുത്തിയതെന്ന് സാമുവൽ കുറ്റസമ്മതം നടത്തിയിരുന്നു.
കാലിഫോർണിയിയലെ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സാമുവൽ മരിച്ചത്. സാമുവലിന്റെ മരണത്തോടെ കൊല്ലപ്പെട്ടവര്‍ ആരെന്നതിനെ കുറിച്ച് പൊലീസിന് പൂർണ വിവരം ലഭിച്ചിട്ടില്ല. 2014ല്‍ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ സാമുവൽ കുറ്റക്കാരനാണെന്ന് പൊലീസ് തെളിയിച്ചിരുന്നു. എന്നാൽ സാമുവൽ അവസാന കാലത്താണ് കുറ്റസമ്മതം നടത്തിയത്. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ സാമുവൽ നൽകിയിരുന്നില്ല. എന്നാൽ അവര്‍ ധരിച്ചിരുന്ന വസ്ത്രം, സംഭവം നടന്ന സ്ഥലം എന്നിവയെ കുറിച്ച് വിവരങ്ങൾ സാമുവൽ നൽകിയിരുന്നു. അതുകൊണ്ട് തന്നെ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസിന് മുഴുവനായും ലഭിച്ചിട്ടില്ല.