വാഷിങ്ടൻ : ശനിയാഴ്ച പെൻസിൽവേനിയയിലെ ഫലം വന്നതിനു പിന്നാലെ യുഎസ് മാധ്യമങ്ങൾ ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചു. ഈ സമയം വെർജീനിയയിലെ സ്റ്റെർലിങ്ങിൽ ഗോൾഫ് കളിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്.
പെൻസിൽവേനിയ കൈവിട്ടതോടെ താൻ തോറ്റതായി സ്വകാര്യമായി സമ്മതിച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് അഭിഭാഷകർക്കു ട്രംപ് നിർദേശം നൽകിയതെന്ന് ഗോൾഫ് കളിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കോടതിയിലൂടെ ഔദ്യോഗിക ഫലപ്രഖ്യാപനം നീട്ടാമെന്നത്രേ ട്രംപിന്റെ കണക്കുകൂട്ടൽ. ഈയിടെ കോവിഡ് പോസിറ്റീവായ വൈറ്റ് ഹൗസ് സ്റ്റാഫ് മേധാവി മാർക് മെഡോസ് നിയമവിദഗ്ധരുമായി തുടർനടപടികൾ ചർച്ച ചെയ്തു.