building-flattened

22 നിലകളുള്ള കെട്ടിടം വെറും 30 സെക്കൻഡുകൾ കൊണ്ട് തകർന്നടിഞ്ഞു. ജോഹനാസ്ബര്‍ഗിലെ ബാങ്ക് ഓഫ് ലിസ്ബന്‍ കെട്ടിടം തകർക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിരിക്കുകയാണ്.  തീപിടുത്തത്തിൽ നശിച്ച കെട്ടിടം അപകടാവസ്ഥയിലായിരുന്നു. ഇതോടെയാണ് സർക്കാർ  പൊളിക്കാൻ തീരുമാനിച്ചത്.  ഞായറാഴ്ച നടന്ന കെട്ടിടം തകര്‍ക്കലിന് ആയിരക്കണക്കിന് പേരാണ് സാക്ഷികളായത്.   894 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിടം സെക്കന്‍റുകള്‍കൊണ്ട് തകര്‍ത്തത്. 

ഇത്തരത്തിൽ ലോകത്ത് തകര്‍ക്കുന്ന രണ്ടാമത്തെ വലിയ കെട്ടിടമാണ് ഇതെന്ന് അധികൃതർ പറയുന്നു. കെട്ടിടം തകര്‍ക്കുന്നതിന് മുമ്പ് സമീപത്തെ കെട്ടിടങ്ങളിലെ 2000 പേരെ പ്രദേശത്തുനിന്ന് ഒഴുപ്പിച്ചിരുന്നു. വിഡിയോ കാണാം.