മാണി സി.കാപ്പന്റെ വിജയത്തില്‍ മകന്‍ ചെറിയാന്‍ കാപ്പന്‍ പങ്കുചേര്‍ന്നത് കാനഡയില്‍ നിന്ന്. സുഹൃത്തുക്കൾക്കൊപ്പം കാനഡയിലെ മിസ്സിസാഗയിൽ കേക്ക് മുറിച്ച് ചെറിയാന്‍ വിജയം ആഘോഷിച്ചു. ഭാര്യ ഡന്റിസ്റ്റായ നീതിക്കും മകൾ സിയയ്ക്ക്കുമൊപ്പം ഒരു വർഷം മുന്പാണ് ചെറിയാൻ കാനഡയിലേക്ക് കുടിയേറിയത്. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും പ്രചാരണത്തിൽ അച്ഛനൊപ്പമുണ്ടായിരുന്നു. ഇക്കുറി മാത്രമാണ് അതിനു സാധിക്കാതിരുന്നത്. ടൊറന്റോയ്ക്ക് സമീപം വോണിൽ ഒരു കന്പനിയിൽ പർച്ചേസിങ് മാനേജരായി ജോലി ചെയ്യുകയാണ്. എത്രയും വേഗം നാട്ടിലെത്തി തുടർ ആഘോഷത്തിലും സത്യപ്രതിജ്ഞയിലും പങ്കെടുക്കാനാണ് ശ്രമം.