നമ്മള്‍ മലയാളികള്‍ക്ക് വാവസുരേഷ് എങ്ങനെയാണോ അതുപോലെയാണ് തായ്|ലന്റ്കാര്‍ക്ക് പിന്യോ. ഏതിനം പാമ്പാണെങ്കിലും ഏത് രാത്രിയാണെങ്കിലും പിന്യോയ്ക്ക് പ്രശ്നമല്ല. ശരിക്കും ജോലി അഗ്നിശമനസേനയിലാണെങ്കിലും പിന്യോയ്ക്ക് ഏറ്റവും പ്രിയം പാമ്പ്പിടുത്തം തന്നെയാണ്.
മരണംപോലെ ഭയപ്പെടുത്തുന്ന ഇരുട്ടാണ്. 16 അടി നീളമുള്ള പെരുമ്പാമ്പിനെ പിടിക്കാന്‍ ഒരു കൂസലുമില്ലാതെ പോവുന്ന പിന്യോയെയാണ് കണ്ടത്. ബാങ്കോക്കിലെ ഒരു വീട്ടില്‍ നിന്നാണ് ഈ ഭാകരനെ പുല്ലുപോലെ പിന്യോ പൊക്കിയത്. തായ് ലന്റിലെ വീടുകളില്‍ പലപ്പോഴുമ പാമ്പുകള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി എത്താറുണ്ട്. ഈര്‍പ്പം കൂടുതലുള്ള ഇടങ്ങളില്‍ പൂന്തോട്ടങ്ങളിലും ടോയ്ലറ്റിലെ പൈപ്പ് വഴിയുമൊക്കെ വിഷമുള്ളതും അല്ലാത്തതുമായ പലതരം പാമ്പുകള്‍ വരും. മൂര്‍ഖനും അണലിയും, പെരുമ്പാമ്പും രാജവെമ്പാലയുമടക്കം ആളുകളുടെ ഉറക്കം കെടുത്തുമ്പോള്‍ ബാങ്കോക്കുകാര്‍ ഒറ്റപ്പേരാണ് ഒാര്‍ക്കുക, പിന്യോ. ഉടന്‍ പിന്യോ ജോലി ചെയ്യുന്ന അഗ്നിശമനസേനാ ഒാഫിസിലേക്ക് വിളിയെത്തും. പിന്നെ ഒന്നും നോക്കില്ല. പാമ്പിനെ പിടികൂടി എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടെ പിന്യോ വിശ്രമിക്കൂ. വിഷമുള്ളവയെ പിടികൂടുമ്പോള്‍ അവയെ കൃത്യമായി ആശുപത്രിയിലെത്തിച്ച് വിഷം ശേഖരിക്കും. അത് വിഷചികില്‍സയ്ക്ക് ഉപകരിക്കും എന്നുള്ളതുകൊണ്ട്. അല്ലാത്തവയെ ജനവാസമില്ലാത്തിടത്തോ ഉള്‍വനത്തിലെ കൊണ്ട് വിടും. പിടിക്കുന്നതിനിടെ വല്ല പരുക്കും പറ്റിയാലോ അവയെ പരിചരിച്ച് ആരോഗ്യവാനാക്കിയേ വിടൂ. 16 വര്‍ഷമായി ഈ പിടുത്തം തുടങ്ങിയിട്ട്. ഏതാണ്ട് 10,000ത്തിലധികം പാമ്പുകളെ തുരത്തിയിട്ടുണ്ട് പിന്യോ. ഒരുകൊല്ലത്തെ കണക്കെടുത്താല്‍ 3000 കാളുകളെങ്കിലും വന്നിട്ടുണ്ട് പിന്യോയ്ക്ക് പാമ്പില്‍ നിന്ന് രക്ഷിക്കൂ എന്നപേക്ഷിച്ച്. പറ്റില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അഗ്നിശമനസേനാ ഒാഫിസിലെ ഒഴിവുവേളകളില്‍ പിന്യോയുടെ പണിയെന്താണെന്നോ. പരുക്കേറ്റ പാമ്പുകളെ ശുശ്രൂഷിക്കുക. മൂര്‍ഖന്‍ പാമ്പിന് വെള്ളം കൊടുക്കുക, വെള്ളിക്കെട്ടനെ കുളിപ്പിക്കുക, പിന്നെ പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷയത്തില്‍ ക്ളാസെടുക്കാനും പിന്യോ റെഡി. അഗ്നിശമനസേനാംഗമാണെങ്കിലും പാമ്പുപിടുത്തം തന്നെയാണ് പിന്യോയ്ക്ക് കൂടുതല്‍ ഇഷ്ടം. കാരണമെന്താണെന്നോ?
ഒാരോ തവണയും മൂര്‍ഖനേം പിടിച്ച് മടങ്ങുമ്പോ ഒരു സൂപ്പര്‍ ഹീറോ ആണ് താന്‍ എന്നൊരു തോന്നലുണ്ടാവും. അത് ഒരു രസമാണ് പിന്യോ എന്ന 50കാരന്.