bradpitt-gift-exwife-01

മുൻഭാര്യ ജെന്നിഫർ ആനിസ്റ്റണ് ഹോളിവുഡ് താരം ബ്രാഡ് പിറ്റ് നൽകിയ സമ്മാനം എന്തെന്ന് കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.  548 കോടിയുടെ വീടാണ് താരം മുൻഭാര്യക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. 

 

ജെന്നിഫറിന്റെ അമ്പതാം പിറന്നാളിനാണ് ബ്രാഡ് പിറ്റ് സർപ്രൈസ് സമ്മാനം നൽകിയത്. ആഞ്ജലീന ജോളിയെ വിവാഹം കഴിക്കുന്നതിന് മുൻപ് ബ്രാഡ്പിറ്റിന്റെ ഭാര്യയായിരുന്നു ജെന്നിഫർ. 2005ൽ വേർപിരിഞ്ഞെങ്കിലും ഇരുവരും അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. 

 

ബെവെർലി ഹിൽസിലെ ഈ വീട്ടിലാണ് ബ്രാഡ്പിറ്റും ജെന്നിഫറും ഒന്നിച്ച് താമസിച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം വീട് വിറ്റിരുന്നെങ്കിലും ജെന്നിഫറിന് വീടിനോട് ഉണ്ടായിരുന്ന ആത്മബന്ധം കണക്കിലെടുത്ത് സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. 

 

ജെന്നിഫറുമായി വേർപിരിഞ്ഞ ശേഷം ബ്രാഡ്പിറ്റ് ആഞ്ജലീനയുമായി പ്രണയത്തിലായിരുന്നു. ദീർഘനാളത്തെ പ്രണയത്തിനുശേഷം 2014ൽ ഇരുവരും വിവാഹിതരായി. 2016ലാണ് ആഞ്ജലീന വിവാഹമോചന ഹർജി നൽകിയത്.