ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം കമ്പനികള്‍ പോണ്‍ വെബ്സൈറ്റുകള്‍ നിരോധിച്ചത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെയും കോടതി ഉത്തരവുകളുടെയും പിൻബലത്തോടെ പുതിയ തീരുമാനം നടപ്പിലാക്കുകയും ചെയ്തു.
രാജ്യത്ത് ഏകദേശം നാലു കോടി പോൺവെബ്സൈറ്റുകളും ബ്ലോഗുകളും ലഭിക്കുന്നുണ്ട് എല്ലാം വിദേശരാജ്യങ്ങളിൽ നിന്ന് നിയന്ത്രിക്കുന്നതാണ്. എന്നാൽ പുതിയ നടപടിയുടെ ഭാഗമായി വിലക്കിയത് കേവലം 827 വെബ്സൈറ്റുകൾ മാത്രം. ഇതിൽ തന്നെ മുന്‍നിര വെബ്സൈറ്റായ പോൺഹബ് തന്നെ മിറർ വെബ്സൈറ്റും അവതരിപ്പിച്ചു ബ്ലോക്കിനെ മറികടന്നു. ഒരു മാറ്റവും സംഭവിക്കാതെ എല്ലാ വിഡിയോകളും ചിത്രങ്ങളും പുതിയ മിറർ വെബ്സൈറ്റിലും പോൺഹബ് ലഭ്യമാകുകയും ചെയ്തു.
ഇന്ത്യയിലെ പോൺസൈറ്റ് നിരോധനം ഇങ്ങനെയാണെങ്കിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടു വരാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. അടുത്ത മാസം മുതൽ ബ്രിട്ടനിൽ പോൺ സൈറ്റുകൾ സന്ദർശിക്കണമെങ്കിൽ തിരിച്ചറിയൽ രേഖ ആവശ്യമായി വരും പോൺ ഹബ്ബ്, യൂ പോൺ പോലുളള വെബ്സൈറ്റുകൾക്കും ഇത് ബാധകമാണ്.
ലൈംഗികതയുളള ഉളളടക്കം കാണുന്നതിന് പ്രായം വ്യക്തമാക്കുന്നതിനാണ് സർക്കാരിൽ നിന്ന് ആധികാരികമായി തിരിച്ചറിയിൽ രേഖ ആവശ്യപ്പെടുന്ന എയ്ജ് ഐഡി സംവിധാനം കൊണ്ടുവരുന്നത്. ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ഏപ്രിൽ മുതലായിരിക്കും പുതിയ സംവിധാനം നിലവിൽ വരിക. വെബ്പേജ് തുറന്നാൽ ആദ്യം ലഭിക്കുക പ്രായം സ്ഥിരീകരിക്കാനുളള നിർദേശമടങ്ങിയ പേജ് ആണ്. കൃത്യമായ രേഖകൾ നൽകിയാൽ മാത്രമേ തുടരാൻ സാധിക്കൂ. ഈ യൂസർനെയിമും പാസ്‍വേർഡും ഉപയോഗിച്ച് എയ്ജ് ഐഡി നിയന്ത്രണമുള്ള എല്ലാ പോൺസൈറ്റുകളും സന്ദർശിക്കാം 2017 ലെ ഡിജിറ്റൽ എക്കോണമി ആക്റ്റിന്റെ ഭാഗമായാണ് ഈ പുതിയ നിയമം അംഗീകരിച്ചിരിക്കുന്നത്.