under-water-cave-3

ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയാണ് പ്രാചീന ഗുഹകൾ. പല സംസ്കാരങ്ങളുടെയും അടിവേരുകൾ കണ്ടെത്തിയത് ഗുഹകളിൽ നിന്നാണ്. ഇപ്പോൾ അങ്ങനെ രഹസ്യങ്ങൾ ഒളിച്ചിരിക്കുന്ന ഒരു ഗുഹകൂടി കണ്ടെത്തിയിരിക്കുകയാണ് മെക്സിക്കോയിൽ. ഭൂമിയിലല്ല, വെള്ളത്തിലാണ് ഈ ഗുഹ. പകരം ഇത്രകാലവും ആധുനിക മനുഷ്യന് കണ്ടെത്താനാകാത്ത വിധം വെള്ളത്തിനടിയിലാണ്  ഈ ഗുഹാ സഞ്ചയം ഒളിച്ചിരുന്നത്. വെള്ളത്തിനടിയിലെ വിസ്മയ ലോകമെന്നാണ് ഗവേഷകരുടെ വിശേഷണം. 

under-water-cave-2

 

under-water-cave

പത്തുമാസത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഗവേഷകർ ഈ ഗുഹാസഞ്ചയം കണ്ടെത്തിയത്. ലോകത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ജല ഗുഹാ സഞ്ചയമാണ് മെക്സികോയിലേത്. 347 കിലോമിറ്റർ നീളമുണ്ട് ഇതിന്. പ്രാചീന മായൻ സംസ്കാരത്തിന്റെ ഭാഗമാണ് ഈ ഗുഹകളെന്നാണ് കണ്ടെത്തൽ. സംസ്കാരത്തിന്റെ അവേശഷിപ്പായ മൺപാത്രങ്ങളും മറ്റും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാതന സംസ്കാരങ്ങളെ പറ്റിയുള്ള പഠനത്തിന് മുതൽക്കൂട്ടാകും പുതിയ കണ്ടെത്തലെന്നാണ് ഗവേഷകരുടെ നിഗമനം. 

 

യുക്കാറ്റൻ പെനിൻസുലയിലാണ് ഇത്തരം ജലഗുഹാ സഞ്ചയം കാണപ്പെടുന്നത്. ഇതുവെ 358 ജലഗുഹകൾ 1400 കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്നു. മായൻ സംസ്കാരകാലത്ത് വിദൂരത്തേക്കുള്ള കച്ചവട ആവശ്യങ്ങൾക്കായി ഈ ഗുഹസഞ്ചയം ഉപയോഗിച്ചിരുന്നു.