എയർ കേരള എന്ന പേരിൽ വിമാന സർവീസിന് ആരംഭിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി ലഭിച്ചതായി ഉടമകൾ. സെറ്റ്‌ഫൈ ഏവിയേഷൻ ലിമിറ്റഡ് അധികൃതർ ദുബായിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യംഅറിയിച്ചത്. അടുത്ത വർഷം ആദ്യം ആഭ്യന്തര സർവീസ് തുടങ്ങുമെന്ന് കമ്പനി ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.
കഴിഞ്ഞവർഷമാണ് സെറ്റ്‌ഫൈ ഏവിയേഷൻ എയർകേരള ഡൊമൈൻ സ്വന്തമാക്കിയത്. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കായിരിക്കും ആദ്യ സർവീസ്. 20 വിമാനങ്ങൾ തികയുന്നത്തോടെ രാജ്യാന്തര സർവീസ് തുടങ്ങുമെന്നും കമ്പനി ഉടമകൾ അറിയിച്ചു.