സൗദി അറേബ്യയിൽ മയക്കുമരുന്നു കേസിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുമായുള്ള ഓർമ പങ്കുവച്ച് പ്രവാസിയുടെ ഫെയിസ്ബുക്ക് കുറിപ്പ്. ഒമാനിൽ മൊബൈൽ കമ്പനിയിൽ ജോലി ചെയ്തപ്പോൾ ഷോപ്പിലടക്കം ഫോൺ ഡെലിവറി ചെയ്തിരുന്നത് അബൂട്ടിയായിരുന്നുവെന്ന് പ്രവാസിയായ നൗഫൽ ചിറ്റാരിപ്പറമ്പ് ഫെയിസ്ബുക്കിൽ കുറിച്ചു. 

ആഴ്ചയിൽ രണ്ടോ മൂന്നോദിവസം ഷോപ്പിൽ വരാറുണ്ടായിരുന്നു. കൂടുതൽ ഒന്നും സംസാരിക്കാത്ത ഒരു പാവം മനുഷ്യനായിട്ടാണ് തോന്നിയത്.  അത് കൊണ്ട് തന്നെ വലിയ അടുപ്പമോ പരിചയപ്പെടലോ ഉണ്ടായില്ല. പിന്നീട് അവിടെ നിന്ന് മറ്റൊരു ജോലിയിൽ പ്രവേശിച്ചതയാണ് അറിയാൻ കഴിഞ്ഞതെന്ന് നൗഫൽ കുറിച്ചു. സൗദിയിലെ കേസിന്റെ വിവരം അറിഞ്ഞിരുന്നുവെന്നും സൗദിയിലെ നിയമം അനുസരിച്ച് ആരും കേസിന് പിന്നാലെ പോകില്ലെന്നും അദ്ദേഹം എഴുതി. 

ഒമാനിൽ നിന്നും ഒരു വാഹനം സൗദിയിൽ എത്തിച്ചാൽ കിട്ടുന്ന തുകക്ക് വേണ്ടിയാണ് അബൂട്ടി അതിനു തയ്യാറായത്. അബൂട്ടി ഇതിൽ പെട്ട് പോയതാണെന്നാണ് സുഹൃത്തുക്കളിൽ നിന്നും അറിയാൻ സാധിച്ചത്.  പക്ഷെ ഡബിൾ ടാങ്കുള്ള വാഹനത്തിന്റെ ഒരു ടാങ്ക് മുഴുവൻ മയക്കുമരുന്നാണെന്നും ഏകദേശം 43 കിലോയോളം ലഭിച്ചുമെന്നാണ് അറിഞ്ഞത്. അബൂട്ടി അത് അറിഞ്ഞിരിക്കുമോ അറിയാതെ പെട്ട് പോയതാണോ എന്നത് പടച്ചവനും അവനും മാത്രം അറിയുന്ന കാര്യമാണ് എന്നും നൗഫൽ എഴുതി. 

മരിച്ചിട്ടും ചിലർ കമന്റുകളിലൂടെ അധിക്ഷേപിക്കുമ്പോൾ കൂടുതൽ വേദന തോന്നുന്നു. വാഹനത്തിൽ അങ്ങനെയൊരു സാധനം ഉള്ളത് അവൻ അറിയാതെ സംഭവിച്ചതാണെങ്കിലോ എന്ന ചോദ്യം മനസിനെ അലട്ടുന്നുണ്ട്. ഇനി അറിഞ്ഞുകൊണ്ട് ചെയ്തതാണെങ്കിൽ അതിനെയൊന്നും ന്യായീകരിക്കാൻ കഴിയില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. 2023ൽ ഒമാനിൽ നിന്ന് അതിർത്തി കടന്നെത്തിയ കാറിൽ നിന്നും 43 കിലോഗ്രാം മാരക ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലാണ് അബൂട്ടിയുടെ വധശിക്ഷ നടപ്പിലാക്കിയത്.

ENGLISH SUMMARY:

An expatriate named Noufal Chittariparamba has shared his memories on Facebook of Aboootty Vellili, a native of Peringadi, Mahe in Kannur, who was recently executed in Saudi Arabia on drug trafficking charges. Noufal recalled that Aboootty used to deliver phones to his mobile shop in Oman and appeared to be a quiet, innocent person who kept to himself. According to friends, Aboootty took up a transport job to drive a vehicle from Oman to Saudi Arabia for a modest payout, unknowingly walking into a trap. Authorities intercepted the car in 2023 and seized around 43 kilograms of synthetic drugs hidden inside a double-tank system, leading to his execution under strict Saudi laws.