പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ  ഭാഗമായി  "ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു" എന്ന പേരിൽ, മുനിസിപ്പൽ അഫയേഴ്സ് ഡിപാർട്ട്മെന്‍റ് പുതിയ ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. 

വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടക്കുന്ന പദ്ധതി ഈ വർഷം ഡിസംബർ 31 വരെ നീണ്ടുനിൽക്കും. ക്യാംപെയ്നിന്‍റെ ഭാഗമായി മാളുകളിൽ ഇന്‍ററാക്ടീവ് പ്ലാറ്റ്‌ഫോമുകൾ സ്ഥാപിച്ചും, വീണ്ടും ഉപയോഗിക്കാവുന്ന തുണിസഞ്ചികൾ സൗജന്യമായി വിതരണം ചെയ്തുമാണ് അവബോധം വളർത്തുന്നത്.

വരുംതലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുക എന്ന ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി. 

Sharjah's new "Sharjah Deserves Better" campaign aims to significantly reduce plastic usage across the emirate through interactive platforms and free reusable bag distribution. This initiative, in line with the Sharjah ruler's vision, will run until December 31st.: