qatar-gas-plant-accident-malayali-death

TOPICS COVERED

ഖത്തർ വാതക പ്ലാന്റ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ ഒരാള്‍ കോഴിക്കോട് തൂണേരി  വെള്ളൂർ സ്വദേശി അർജുൻ എന്ന് സ്ഥിരീകരണം. മെക്കാനിക്കൽ എന്‍ജിനീയറായ 27 കാരനായ അര്‍ജുന്‍ പ്ലാന്റ് സൂപ്പർ വൈസറായിരുന്നു. രണ്ട് വർഷമായി അർജുൻ ജോലിക്കു ചേര്‍ന്നിട്ട്. ഓണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്. വാണിമേൽ പുതുക്കയം സ്വദേശി അതുലയുമായി ഒരുവര്‍ഷം മുന്‍പാണ് അര്‍ജുന്റെ വിവാഹം നടന്നത്.

അപകടത്തിൽ അർജുനെ കൂടാതെ 11 ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്. ദുരന്തത്തിൽ വിവിധ രാജ്യക്കാരായ 66 തൊഴിലാളികൾക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാം ചികില്‍സയിലാണ്. പരുക്കേറ്റവരിലും ഇന്ത്യക്കാരുണ്ട്. ഇവരുടെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം മരണങ്ങള്‍ സംബന്ധിച്ച് കമ്പനി അധികൃതര്‍ ഇതുവരെ കുടുംബത്തെ ഔദ്യോഗികമായി വിവരം കൈമാറിയിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക പ്ലാന്റാണ് ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലേത്. മാസങ്ങളോളം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു പ്ലാന്റ്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.

ENGLISH SUMMARY:

A major tragedy struck the West Asian energy sector as a massive explosion at the Barzan gas facility in Qatar's Ras Laffan Industrial City claimed the lives of thirteen workers, including a young Malayali. The deceased Indian national has been identified as thirty-year-old Arjun Kalariyullathil, a native of Purameri near Nadapuram in the Kozhikode district of Kerala. According to official diplomatic briefs, the fatal casualties include twelve Indian expatriates and one Pakistani national who were working on-site when the disaster unfolded. The high-intensity blast also left sixty-six workers from various countries with multiple injuries, all of whom are currently receiving stabilized emergency care at nearby medical units. The Qatari Ministry of Interior stated that the horrific accident was triggered by a sudden technical malfunction right after the giant facility resumed operations following months of extensive maintenance. While Qatar's Energy Minister confirmed that the incident was entirely accidental rather than an act of external sabotage, the Indian Embassy in Doha is actively coordinating with local officials to expedite the repatriation of the victims' mortal remains.