TOPICS COVERED

യു‌‌കെയിലെ ലിവർപൂളിൽ ലിവർപൂൾ ടൈഗേഴ്സിന്റെ നേതൃത്വത്തിൽ പഞ്ചഗുസ്തിമത്സരം സംഘടിപ്പിച്ചു . അഞ്ച് വിഭാഗങ്ങളിലായി നിരവധി പേരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ലിവർപൂൾ ടൈഗേഴ്‌സ് മാനേജർ ശ്രീ ഹരികുമാർ ഗോപാലന്റെ അധ്യക്ഷതയിൽ , യുക്മ നോർത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് ശ്രീ ഷാജി തോമസ് വരാകുടി ഭദ്രദീപം തെളിയിച്ചു. യുക്മ ദേശീയ ട്രെഷറർ ശ്രീ ഷീജോ, ലിവർപൂൾ ടൈഗേഴ്‌സ് വടം വലി പുരുഷ -വനിതാ ടീം അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

പുരുഷ വനിതാ വിഭാഗങ്ങളിൽ വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറിയത്.  ലുട്ടണിൽ നിന്നുള്ള  ജിതിൻ മാത്യുആണ് ചാംപ്യന്മാരുടെ ചാംപ്യനായി ഓവർഓൾ ചാംപ്യൻഷിപ് നേടിയത്. മിഡിൽ വെയിറ്റ് വിഭാഗത്തിൽ ഫൈസ് മുഹമ്മദ് ഒന്നാം സ്ഥാനവും ജെറാൾഡ് സാബു രണ്ടാം സ്ഥാനവും നേടി.

ലൈറ്റ് മിഡിൽ വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം സുനീഷ് കെയും രണ്ടാം സ്ഥാനം ലിജോ ജോസും കരസ്ഥമാക്കി. ഹെവി വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ആൻജോ സെബാസ്റ്റ്യനും രണ്ടാം സ്ഥാനം മാത്യു ജോണും നേടി. സൂപ്പർ  ഹെവി വെയിറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം അമൽ ടോമി രണ്ടാം സ്ഥാനംസിജോ ജോസഫും എന്നിവർ കരസ്ഥമാക്കിയപ്പോൾ സ്ത്രീകളുടെ വിഭാഗത്തിൽ ട്വിങ്കിൾ ജോർജ് ഒന്നാം സ്ഥാനവും ലൂസി രണ്ടാം സ്ഥാനവും നേടിയത്.