uae-shanifa

TOPICS COVERED

മലയാളി യുവതിയെ ഫുജൈറയിലെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. 37കാരിയിയ ഷാനിഫ ബാബുവാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.  ഫുജൈറ സെന്‍റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള താമസകെട്ടിടത്തിലെ 19 - മത്തെ നിലയിൽ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു മൃതദേഹം. ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനൂജ് ബഷീർ കോയയാണ് ഷാനിഫയുടെ ഭര്‍ത്താവ്. രണ്ടു പെൺകുട്ടികളുടെ അമ്മയാണ്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.

 
ENGLISH SUMMARY:

A Malayali woman was found dead in Fujairah