വേൾഡ് മലയാളി കൗൺസിൽ റോമിൽ നടത്തിയ ഓണാഘോഷത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ എംബസിയുടെ ഇറ്റലിയിലെ ഡെപ്യൂട്ടി ചീഫ് മിഷൻ ഓണറെബിൾ ശ്രീ ഗൗരവ് ഗാന്ധി ചെയ്തു. റോം സീറോ മലബാർ സഭയുടെ അസിസ്റ്റന്റ് വികാരി ഫാദർ സെബാസ്റ്റ്യൻ ഇട്ടിയപ്പാറ മുഖ്യപ്രഭാഷണം നടത്തി, പ്രസിഡന്റ് ജോബി ആണ്ടുനേൽ അധ്യക്ഷത വഹിച്ചു .
ചെയർമാൻ ജെജി മാന്നാർ ആമുഖപ്രസംഗം നടത്തി. ഷിജി ജോസഫ് ജോമോൻ പത്തിൽ ചിറ ഫിലിപ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. മാവേലി ആയി വന്ന മുരളി എൻ.കെ ഓണസന്ദേശം നൽകി. തിരുവാതിര ഡാൻസുകൾ പാട്ടുകൾ എന്നീ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.