ഒ‌ാണം മലയാളിയ്ക്കെന്നും സന്തോഷത്തിന്‍റെ ദിനമാണ്. കുടുംബത്തിനോടും കൂട്ടുകാരുമൊത്ത് പൂക്കളമിടാന്‍ പൂ പറിക്കുന്നത് മുതല്‍ സദ്യ കഴിക്കുന്നത് വരെ ഒത്തരുമയോടെ ആഘോഷിക്കുന്ന മലയാളിയുടെ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ആഘോഷം കൂടിയാണ് ഒ‌ാണം. ലോകത്തിന്‍റെ എത് ഭാഗത്താണെങ്കിലും മലയാളി ഒ‌ാണം ആഘോഷിക്കും. യുഎഇ ലും ഒ‌ാണത്തെ വരവേല്‍ക്കാനുളള മുന്നൊരുക്കള്‍ തുടങ്ങി കഴിഞ്ഞു.

യുഎഇ കൊട്ടാരക്കര പ്രവാസി സംഗമം സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള 'ചിങ്ങപ്പൂനിലാവ്' എന്ന ഓണപ്പാട്ട് ദുബായിൽ പുറത്തിറക്കി. ഓണത്തിന്‍റെ മനോഹരമായ ഓർമ്മകളും പ്രവാസ ലോകത്തെ സൗഹൃദങ്ങളും കോർത്തിണക്കി ഷൈൻ അമ്പലക്കരയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 

ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ തോമസ് വർഗീസ്, തോമസ് പണിക്കർ, റോയി മാത്യൂ തുടങ്ങിയവർ ചേർന്നാണ് ഓഡിയോ പ്രകാശനം നിർവ്വഹിച്ചത്.  സെപ്റ്റംബർ 13-നാണ് കൊട്ടാരക്കര പ്രവാസി സംഗമത്തിന്റെ ഓണാഘോഷ പരിപാടികൾ അരങ്ങേറുക.

Onam celebrations are commencing in the UAE with preparations underway for the festive season, reflecting the joyous spirit of Malayalis worldwide.: