പ്രവാസികാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ലോകകേരള സഭയിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് എസ്.ആർ. അനസ് പങ്കെടുത്തു. സിഡ്‌നിയിൽ നിന്നുള്ള മലയാളി സാന്നിധ്യമായ അനസ്, ഓസ്‌ട്രേലിയൻ ബാങ്കിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനമായ നാഷണൽ ഓസ്ട്രേലിയ ബാങ്കിൽ ഡിജിറ്റൽ ടെക്‌നോളജി വിഭാഗം സീനിയർ മാനേജരായി സേവനമനുഷ്ഠിച്ചു വരികയാണ്. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നിന്ന് എഞ്ചിനീയറിങ് ബിരുദവും, എറണാകുളം ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അനസ് എംബിഎ ബിരുദധാരികൂടിയാണ്. ഓസ്ട്രേലിയയിലെ ബാങ്കിങ് മേഖലയിലെ നാഷണൽ ഓസ്ട്രേലിയ ബാങ്കിൽ, ഡിജിറ്റൽ ടെക്നോളജി ഡിപ്പാർട്മെന്റിൽ സീനിയർ മാനേജരാണ് അനസ്.
ബെംഗളുരുവിലും ബഹുരാഷ്ട്ര കമ്പനികളിൽ ഉന്നത പദവികളിൽ ജോലി ചെയ്തിരുന്നു. ഓസ്ട്രേലിയയിലെയും ഇന്ത്യയിലെയും കലാ സാമൂഹിക സാംസ്കാരിക മേഖലകളിൽ സാന്നിധ്യമാണ്. കഴിഞ്ഞ ഒൻപത് വർഷമായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ കുടുംബസമേതം സ്ഥിര താമസമാണ്.
കേരളത്തിലെ പ്രഫഷനൽ കോളജുകളിലും അലൂമ്നി അസോസിയേഷനുകളിലും വിവിധതരം പദ്ധതികൾ നടപ്പാക്കുന്നതിനും ഇന്ത്യ-ഓസ്ട്രേലിയ ബിസിനസ് കൊളാബറേഷൻ, സിഡ്നി സ്റ്റാർട്ടപ്പ് ഹബ്, ഇന്ത്യ-ഓസ്ട്രേലിയ ഇൻക്യുബേറ്റർ ആൻഡ് ആക്സിലേറ്റർ പ്രോഗ്രാം, ഓസ്ട്രേലിയൻ മലയാളി അസോസിയേഷനുകൾ, മൾട്ടി കൾച്ചറൽ അസോസിയേഷനുകൾ എന്നിവയുടെ സംഘാടകനും പങ്കാളിയുമാണ്. ലയൻസ് ക്ലബ് ഇന്റർനാഷനലിന്റെ 2025 ഇന്റർനാഷണൽ എക്സലൻസ് അവാർഡ് വിജയി കൂടിയാണ് അനസ്.