finland-mayor

രഞ്ജിത് കുമാര്‍ പ്രഭാകരന്‍(ഇടത്)

TOPICS COVERED

ഫിന്‍ലന്‍ഡിലെ ഹമീന്‍ലീന മുനിസിപ്പാലിറ്റി ചെയര്‍മാനായി കൊച്ചി മരട് സ്വദേശി രഞ്ജിത് കുമാര്‍ പ്രഭാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വിദേശിയാണ്. ഏപ്രില്‍ 13ന് നടന്ന മുന്‍സിപ്പല്‍ കൗണ്ടി തിരഞ്ഞെടുപ്പില്‍ കൗണ്ടി തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അഞ്ചാം തവണയും ജനവിധി തേടിയ രഞ്ജിത് മികച്ച വിജയം നേടിയിരുന്നു. 

കഴിഞ്ഞ ഭരണ സമിതിയില്‍ കാബിനറ്റ് കമ്മിറ്റി വൈസ് പ്രസിഡന്‍റായിരുന്ന രഞ്ജിത്തിനെ ചെയര്‍മാനാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ചുമതലയേറ്റു. മരട് തെക്കേടത്ത് പ്രഭാകരന്‍റെയും സുലോചനയുടെയും മകനായ രഞ്ജിത് 2001ലാണ് ഫിന്‍ലന്‍ഡിലെത്തിയത്. 2008 മുതല്‍ ഹമീന്‍ലീനയില്‍ മുനിസിപ്പല്‍ കൗണ്‍സിലറാണ്. ഭാര്യ മിന്ന ഇക്‍ലോഫ്.

നഴ്സ് ആയി ജോലി ചെയ്യുന്ന രഞ്ജിത് സാധാരണക്കാരുടെ ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. രാവിലെ നാലരയ്ക്ക് തുടങ്ങുന്നു രഞ്ജിതിന്‍റെ ഒരു ദിവസം. സ്വന്തമായി കഫെയും നടത്തുന്നുണ്ട്. ഫിന്‍ലന്‍ഡിലെ പോസിറ്റീവ് മാന്‍ (2009), ഇമിഗ്രന്‍റ് ഒാഫ് ദ് ഇയര്‍ (2013) പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  

ENGLISH SUMMARY:

Ranjith Kumar Prabhakaran, a native of Maradu, Kochi, has been elected as the Chairman of the Hameenlinna Municipality in Finland.