• ഒക്ടോബർ 3-ന് നടന്ന യുഎഇ ലോട്ടറി ഡ്രോയിൽ 50 ദിർഹത്തിന്റെ ടിക്കറ്റിലൂടെ ഷാർജയിൽ താമസിക്കുന്ന 60-കാരൻ കിഷോർ പാണ്ഡുരംഗ് റാവുവിന് 5 ദശലക്ഷം ദിർഹം (12.9 കോടി രൂപ) ലഭിച്ചു.

യുഎഇ ലോട്ടറിയുടെ ലക്കി ഡ്രോയിൽ 5 ദശലക്ഷം ദിർഹം (ഏകദേശം 12.9 കോടി രൂപ) സമ്മാനം നേടി ഇന്ത്യൻ പ്രവാസി. ഷാർജയിൽ താമസിക്കുന്ന കിഷോർ പാണ്ഡുരംഗ് റാവു എന്ന 60കാരനാണ് ഭാഗ്യവാൻ. ഒക്ടോബർ 3-ന് നടന്ന യുഎഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയിലാണ് കുമാറിന് സമ്മാനം ലഭിച്ചത്. 

1993 ൽ യുഎഇയിലെത്തിയ കിഷോർ ദുബായ്, അജ്മാൻ, ഷാർജ, അബുദാബി എന്നിവയുൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താമസിച്ചിട്ടുണ്ട്. കിഷോറിന്റെ 60-ാം പിറന്നാളിന് അഞ്ച് ദിവസം മുൻപാണ് ഈ ഭാഗ്യം തേടിയെത്തിയത്. സമ്മാനം നേടിയ കാര്യം വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും അക്കൗണ്ട് പരിശോധിച്ചാണ് നമ്പർ ഉറപ്പിച്ചതെന്നും കിഷോർ പറഞ്ഞു. 

വലിയ തുക സമ്മാനം ലഭിച്ചതോടെ തന്റെ ഒരുപാട് നാളത്തെ ആ​ഗ്രഹമായ യുഎഇ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാനാണ് കിഷോറിന്റെ പദ്ധതി. യാത്ര ഇഷ്ടപ്പെടുന്ന ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിക്കറങ്ങാനുമാണ് ആ​ഗ്രഹമെന്നും കിഷോർ പറഞ്ഞു.

'എന്നെങ്കിലും തനിക്ക് ഗോൾഡൻ വിസ ലഭിക്കുമെന്ന് എപ്പോഴും പ്രതീക്ഷിച്ചിരുന്നു. എപ്പോഴെങ്കിലും എനിക്കത് ലഭിക്കുമെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാൻ ഒരു അവസരം ലഭിച്ചിരിക്കുന്നു', എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 

50 ദിർഹം ചെലവാക്കി യുഎഇ ലോട്ടറി പ്ലാറ്റ്‌ഫോം വഴിയാണ് കിഷോർ ടിക്കറ്റെടുത്തത്. 

ENGLISH SUMMARY:

A 60-year-old Indian expatriate living in Sharjah, Kishore Pandurang Rao, hit the jackpot by winning 5 million Dirhams (approximately Rs 12.9 crore) in the UAE Lottery Lucky Day draw. The life-changing win came just five days before his 60th birthday after he purchased a ticket worth 50 Dirhams through the UAE Lottery platform. Having resided in the UAE since 1993 across Dubai, Ajman, Sharjah, and Abu Dhabi, Kishore initially found it hard to believe his fortune until he cross-checked his account. With the prize money, he now plans to apply for the prestigious UAE Golden Visa and travel the world with his wife.