ഒമാന്‍ തീരത്ത് വാണിജ്യ കപ്പലിനുനേരെയുണ്ടായ യു.എസ് ആക്രമണത്തില്‍ ഒരുമരണം. രണ്ട് ഇന്ത്യക്കാരെ കാണാതായി. 24 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും 21 പേരെ രക്ഷപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

 

സോഹാറിന് വടക്കുകിഴക്ക് 21 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചെന്ന് യു.കെ മാരിടൈം ട്രേ‍ഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചു. മരിച്ചത് ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. പലാവു പതാക വഹിച്ച സെറ്റബെല്ലോ കപ്പലിന്റെ എന്‍ജിന്‍ മുറിയിലാണ് മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് തീപിടിത്തമുണ്ടായത്. ആക്രമണത്തെ ഇന്ത്യ കടുത്ത ഭാഷയില്‍ അപലപിച്ചു

 

അതേസമയം, ബുധനാഴ്ച രാവിലെ കുവൈത്തിനും ബഹ്റൈനും ജോര്‍ദാനും നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണമുണ്ടായി. ഇറാനെതിരെയുള്ള യുഎസ് ആക്രമണങ്ങൾക്ക് പ്രതികാരമായി പുലർച്ചെയാണ് യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയത്. ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങളെ  തുടർന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദ്ദേശം നൽകി. മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സേന തകർത്തതായി അതാത് രാജ്യത്തെ പ്രതിരോധ സേനകൾ വ്യക്തമാക്കി