ismail-ponnan-2

ഷാർജ അൽ നഹ്ദയിൽ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നൻ എന്നയാളാണ് മരിച്ചത്. ടിക്‌ടോക്കിൽ മലയാളികൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പ്രതി മലയാളിയാണന്നാണ് വിവരം.

ഷാർജ അൽ നഹ്ദയിലാണ് സംഭവം. ടിക്‌ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം.  കൊലപാതകത്തിന് മുമ്പ് ഇവർ ടിക്‌ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A Malayali expatriate, Ismail Ponnan from Mattool, Kannur, was stabbed to death in Sharjah's Al Nahda area following a dispute that reportedly began on TikTok. Authorities believe the confrontation escalated after the individuals exchanged challenges on the social media platform. Videos related to the online dispute have surfaced, and Sharjah Police have launched an investigation into the incident. The accused is also reported to be a Malayali.