President Donald Trump speaks with reporters in the James Brady Press Briefing Room at the White House, Monday, April 6, 2026, in Washington. AP/PTI(AP04_07_2026_000001B)

President Donald Trump speaks with reporters in the James Brady Press Briefing Room at the White House, Monday, April 6, 2026, in Washington. AP/PTI(AP04_07_2026_000001B)

സമാധാനത്തിന് ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ തകര്‍ത്തുകളയുമെന്ന് ഭീഷണി മുഴക്കി വീണ്ടും ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഒന്നെങ്കില്‍ കരാറിലെത്തും അല്ലെങ്കില്‍ കാര്യങ്ങള്‍ അല്‍പം വഷളാകും. അത് സംഭവിക്കാതെ ഇറാന്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. 'എനിക്ക് ധൃതിയില്ല. കുറച്ച് പേര്‍ മരിച്ച് കാണണമെന്നുണ്ട്' എന്നും യുഎസ് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, സമാധാനം പുനഃസ്ഥാപിക്കാന്‍ അമേരിക്ക തയാറാക്കിയ നയത്തിന്‍റെ പകര്‍പ്പ് ലഭിച്ചുവെന്നും ഇത് പരിശോധിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായിലി ബഖ്വയീ പറഞ്ഞു. ഇറാന്‍റെ തുറമുഖങ്ങളിലേര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നും വിദേശത്തുള്ള ഇറാന്‍റെ സ്വത്തുവകകള്‍ മരവിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നും തന്നെയാണ് ഇറാന്‍ നിലപാടെടുത്തിട്ടുള്ളത്. 

കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക്, അങ്ങനെയെങ്കില്‍ പശ്ചിമേഷ്യയില്‍ മാത്രമാകില്ല യുദ്ധമെന്നായിരുന്നു ഇറാന്‍റെ മധ്യസ്ഥനായ മുഹമ്മദ് ബാഗര്‍ ഘാലിബാഫിന്‍റെ മറുപടി.

ഏപ്രില്‍ എട്ടിനാണ് ദുര്‍ബലമായ വെടിനിര്‍ത്തല്‍ യുഎസിനും ഇറാനുമിടയില്‍ നിലവില്‍ വന്നത്. യുദ്ധം നടത്തുന്നില്ലെന്ന് യുഎസ് കോണ്‍ഗ്രസില്‍ ട്രംപ് അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കരാറിലെ വ്യവസ്ഥകളില്‍ തട്ടി നീണ്ടുപോകുകയായിരുന്നു.

യുദ്ധം ലോക സമ്പദ്​വ്യവസ്ഥയെ തന്നെ താറുമാറാക്കുകയും ഇന്ധനവില  നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലയില്‍ പ്രതിഫലിക്കുകയും ചെയ്തതോടെ ട്രംപിന് മേല്‍ കടുത്ത സമ്മര്‍ദമാണ് നിലവിലുള്ളത്.

ENGLISH SUMMARY:

U.S. President Donald Trump has issued a chilling new ultimatum to Tehran, warning that the United States is ready to launch highly destructive military strikes if ongoing peace negotiations do not yield an immediate breakthrough. Speaking to reporters, Trump stated that while diplomacy is in its final stages via international mediators, the failure to sign the document would force the U.S. to execute "nasty" alternative measures to finish the job against a structurally weakened Iranian military. Dismissing any pressure regarding the upcoming U.S. midterm elections, the President controversially remarked that he is in "no hurry" and coldly implied that more casualties might occur if Iran refuses to capitulate. In response, Iranian Chief Negotiator Mohammad Bagher Ghalibaf and military spokespersons warned that any renewed Western aggression would immediately expand the war theater far beyond the borders of West Asia. With the global economy severely fractured and oil prices skyrocketing due to the prolonged blockade of the vital Strait of Hormuz, global powers are anxiously watching Pakistan and Türkiye's final diplomatic efforts to solidify the fragile April 8 ceasefire.