Untitled design - 1

TOPICS COVERED

യുഎഇയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന മലയാളി ജിനേഷുമായി സംസാരിക്കുന്ന യുട്യൂബറുടെ വിഡിയോ സമുഹമാധ്യമങ്ങളില്‍ വൈറല്‍. സൈക്കിളില്‍ പോവുകയായിരുന്ന ജിനീഷിനെ വഴിമധ്യേ പിടിച്ചു നിര്‍ത്തി യുട്യൂബര്‍ ഒരു സമ്മാനം വാഗ്ദാനം ചെയ്തു. എന്നാല്‍ സമ്മാനം നിഷേധിച്ച ജനേഷ് അത് അര്‍ഹതപ്പെട്ടയാള്‍ക്ക് നല്‍കാന്‍ യുട്യൂബറോട് ആവശ്യപ്പെട്ടു.

യുഎഇയില്‍ എത്രവര്‍ഷമായെന്ന് ചോദിച്ചാണ് യുട്യൂബര്‍ തുടങ്ങിയത് . മുന്നുവര്‍ഷമായെന്നും, മെക്കാനിക്കായി ജോലി ചെയ്യുകയാണെന്നും ജിനേഷ് മറുപടി നല്‍കി. തന്‍റെ വരുമാനത്തില്‍ നാട്ടിലുള്ള കുടുംബം സുഖമായി ജീവിക്കുന്നെന്നും ജിനേഷ് വ്യക്തമാക്കി.

'താങ്കള്‍ സൈക്കിളവിടെ നിര്‍ത്തിയിട്ട് കാറിനുള്ളില്‍ വരാമോ, കുറച്ച് സമ്മാനങ്ങള്‍ തരാം'- എന്നായിരുന്നു യുട്യൂബറുടെ വാഗ്ദാനം. ഭാഷ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാന്‍ അറിയില്ലെങ്കില്‍ പോലും, എന്തിനാണ് കാറിനുള്ളിലേക്ക് വരുന്നതെന്നും വരുന്നതെന്നും തനിക്ക് സമ്മാനങ്ങള്‍ വേണ്ടെന്നും ജിനേഷ് മറുപടി നല്‍കി. ഇത് ആഹാര സാധനമാണ് വാങ്ങണം എന്ന് നിര്‍ബന്ധിച്ചപ്പോള്‍, തനിക്ക് അത്യാവശ്യം പൈസ കൈയ്യിലുണ്ടെന്നും, ആഹാരം കഴിക്കാന്‍ ഇല്ലാത്ത വേറെ ഒരാൾക്ക് അത് കൊടുക്കാമോ എന്നായി ജിനേഷ്.

നിങ്ങള്‍ വിശന്നിരിക്കുന്നവർക്ക് ആഹാരം വിതരണം ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്കായി അള്ളാഹുവിനോട് പ്രാര്‍ഥിക്കാമെന്നും ജിനേഷ് പറയുന്നു. ഇത് സോഷ്യല്‍ മീഡിയയിലിടുമെന്നും കേരളത്തിലെയും ഇന്ത്യയിലെയും പോസിറ്റീവ് മുഖമാണ് നിങ്ങളെന്നും പറഞ്ഞാണ് യുട്യൂബര്‍ വിഡിയോ അവസാനിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയിലാകെ യുവാവിനെ പുകഴ്ത്തിയുള്ള കമന്‍റുകളാണ്. ഇതാണ് ശരിക്കും കേരള സ്റ്റോറി, ഇങ്ങനെയാവണം ഉത്തമനായ മലയാളി എന്നിങ്ങനെയാണ് കമന്‍റുകള്‍. നമുക്കൊക്കെ എത്ര കിട്ടിയാലും പിന്നെയും വേണം എന്നുള്ള ആർത്തി മാത്രമേ ഉള്ളൂ. പ്രത്യേകിച്ച് ഫ്രീ ആയിട്ട് കിട്ടുന്ന എന്താണെങ്കിലും വാങ്ങിച്ച് വയ്ക്കും. അദ്ദേഹം പറഞ്ഞത് കേട്ടില്ലേ, എന്നെക്കാള്‍ ബുദ്ധിമുട്ടുള്ള വരും ജോലിയില്ലാത്ത ആളുകളും ഇവിടെയുണ്ട്, അവരെ തിരഞ്ഞുപിടിച്ച് അവർക്ക് കൊടുക്കൂ എന്നാണ്.– ഒരാള്‍ വിഡിയോ പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ENGLISH SUMMARY:

The viral video of a UAE-based mechanic, Jinish, has taken social media by storm, showcasing his selfless act of prioritizing those in greater need over personal gain. This inspiring narrative highlights the positive side of Malayalis and promotes empathy and generosity.