An undated handout photograph released on March 28, 2026, by the United Arab Emirates Presidential Court shows UAE's President Sheikh Mohamed bin Zayed al-NahyAn undated handout photograph released on March 28, 2026, by the United Arab Emirates Presidential Court shows UAE's President Sheikh Mohamed bin Zayed al-Nahyan (2nd R) meeting with Ukrainian President Volodymyr Zelensky (2nd L) in the United Arab Emirates. (Photo by Abdulla AL-NEYADI / UAE PRESIDENTIAL COURT / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / UAE PRESIDENTIAL COURT / ABDULLA AL-NEYADI" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTSan (2nd R) meeting with Ukrainian President Volodymyr Zelensky (2nd L) in the United Arab Emirates. (Photo by Abdulla AL-NEYADI / UAE PRESIDENTIAL COURT / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / UAE PRESIDENTIAL COURT / ABDULLA AL-NEYADI" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങളുടെ സാറ്റലൈറ്റ് ഇമേജുകള്‍ പകര്‍ത്തിയത് റഷ്യയുടെ ചാരക്കണ്ണുകളെന്ന് ആരോപിച്ച് യുക്രെയിന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കി. അമേരിക്കന്‍ വ്യോമതാവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കിയത് റഷ്യയാണെന്നും സെലെന്‍സ്കി ആരോപിച്ചു. സൗദി അറേബ്യയിലെ സുല്‍ത്താന്‍ എയര്‍ ബേസിന്റെ സാറ്റലൈറ്റ് ചിത്രം ആക്രമണത്തിനു മുന്‍പ് പലതവണ റഷ്യ ഒപ്പിയെടുത്തതായും സെലെന്‍സ്കി ആരോപിക്കുന്നു.
മാർച്ച് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ഡീഗോ ഗാര്‍ഷ്യ, കുവൈത്ത് എയര്‍പോര്‍ട്ട്, സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ്, തുർക്കിയിലെ ഇൻസിർലിക് എയർബേസ് തുടങ്ങിയ താവളങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ ഇറാനുവേണ്ടി പകർത്തിയതായി തനിക്ക് വിവരം ലഭിച്ചെന്നും സെലെന്‍സ്കി വ്യക്തമാക്കുന്നു.
തുടര്‍ച്ചയായി റഷ്യന്‍ ചാരക്കണ്ണുകള്‍ നടത്തിയ നിരീക്ഷണം ആക്രമണത്തിനു ഇറാനെ സജ്ജരാക്കാന്‍ വേണ്ടിയാണെന്ന് സെലൻസ്‌കി മുന്നറിയിപ്പ് നൽകുന്നു. റഷ്യയുടെ നടപടി അമേരിക്കൻ, ബ്രിട്ടീഷ് താവളങ്ങളെയും ഗൾഫ് മേഖലയിലെ സുരക്ഷയെയും നേരിട്ട് ബാധിക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 24-ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിലുള്ള ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സംയുക്ത സൈനിക താവളത്തിന്റെ ചിത്രങ്ങൾ റഷ്യ രഹസ്യമായി ഒപ്പിയെടുത്തു.
In this pool photograph distributed by the Russian state agency Sputnik, Russia's President Vladimir Putin takes part via videoconference from Moscow on March 27, 2026, in the opening ceremony of the Azerbaijan Musical and Drama Theater held in Derbent. (Photo by Gavriil Grigorov / POOL / AFP)
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ഗ്രേറ്റർ ബുർഗാൻ എണ്ണപ്പാടത്തിന്റെ ഭാഗങ്ങളും ചിത്രങ്ങളും പകർത്തി. മാർച്ച് 25-ന് സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിന്റെ ചിത്രങ്ങൾ എടുത്തു. മാർച്ച് 26-ന് ഷെയ്ബ എണ്ണ-വാതക പാടം, തുർക്കിയിലെ ഇൻസിർലിക് എയർബേസ്, ഖത്തറിലെ അൽ ഉദൈദ് എയർബേസ് എന്നിവയുടെയും ചിത്രങ്ങള്‍ റഷ്യ പകര്‍ത്തിയതായി സെലെന്‍സ്കി എക്സില്‍ കുറിച്ചു. ഇതിനു പിന്നാലെ ഇറാന്‍ ഈ മേഖലകളില്‍ ആക്രമണം നടത്തി.
ഈ പട്ടികയില്‍ യുക്രെയിന്‍ കേന്ദ്രങ്ങളോ സൗകര്യങ്ങളോ ഒന്നുമില്ല, എങ്കിലും അമേരിക്ക, പശ്ചിമേഷ്യ, യുകെ താവളങ്ങള്‍ക്കെതിരെ നിരീക്ഷണം നടത്തി വരുമാനം നേടുകയും ആക്രമണത്തിനായി രഹസ്യാന്വേഷണം നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിനു മേലുള്ള ഉപരോധം നീക്കുന്നതിലൂടെ ആര് ആരെയാണ് സഹായിക്കുന്നതെന്ന് ചിന്തിക്കണമെന്നും സെലെന്‍സ്കി പറയുന്നു. യുക്രയിന്‍ സജ്ജീകരണങ്ങളും കേന്ദ്രങ്ങളും നിരീക്ഷിക്കപ്പെടുമ്പോള്‍ അവ സംരക്ഷിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം ഞങ്ങളുെട ഊർജ്ജ, ജല, അടിസ്ഥാന സൗകര്യങ്ങള്‍, സൈനിക സൗകര്യങ്ങൾ എന്നിവയൊക്കെ ആക്രമിക്കുകയും നിരീക്ഷിക്കപ്പെടുകയും ആക്രമിക്കപ്പടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ നിരീക്ഷണം ആക്രമണത്തിന്റെ തയാറെടുപ്പാണെന്ന് മനസിലാക്കണം, റഷ്യ ചെയ്യുന്നതിതാണെന്നും സെലെന്‍സ്കി ആരോപിക്കുന്നു.