A mourner reacts while marching ahead of the paramilitary group Hezbollah Brigades (Kataeb Hezbollah), who were killed in a strike on their site in Baghdad's al-Jadriya area, during their funeral at the shrine of Imam Ali in Iraq's central holy city of Najaf on March 14, 2026. (Photo by Qassem al-KAABI / AFP)
ടെഹ്റാന്‍ നീരാളിയുടെ തലയാണെങ്കില്‍ ഹിസ്ബുല്ല ഏറ്റവും വലിയ കയ്യാണെന്ന് ഇസ്രയേല്‍ പ്രതിരോധസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍. ഇറാനും ഹിസ്ബുല്ലയും രണ്ട് വ്യത്യസ്ത ഭീഷണികളല്ലെന്നും ഇറാനെ ആക്രമിക്കുമ്പോള്‍ ലെബനനിലെ സ്വാധീനം ഇല്ലാതാകുമെന്നും വക്താവ് പറയുന്നു. അതേസമയം ഇറാനിലെ ജനതയോട് വിരോധമില്ലെന്നും അവരുമായി ഭാവിയില്‍ സമാധാനകരാര്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും എഫി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. Also Read:യുഎഇയിലെ ആ മൂന്ന് തുറമുഖകേന്ദ്രങ്ങളില്‍ നിന്നും ഉടന്‍ ഒഴിയണം; ജനങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്
പത്ത് ദിവസം മുന്‍പ് ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ലംഘിച്ചതാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും തിരിച്ചടി നല്‍കുന്നത് അവസാനിപ്പിക്കില്ലെന്നും ഇസ്രയേല്‍ വക്താവ് പറയുന്നു. വെടിയുതിര്‍ത്തതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ഹിസ്ബുല്ലയ്ക്ക് ബോധ്യമുണ്ടായിരുന്നെന്നും ഓപ്പണ്‍ ഫയര്‍ ആരംഭിച്ചവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം തെക്കന്‍ ലെബനനില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ ആക്രമണമുണ്ടായ സാഹചര്യത്തെക്കുറിച്ചും എഫി പ്രതികരിച്ചു. ലബനനിലെ ക്രിസ്ത്യന്‍ സമൂഹം കുറ്റപ്പെടുത്തുന്നത് ഇസ്രയേലിനെയല്ലെന്നും ഹിസ്ബുല്ലയെ ആണെന്നും സൈനിക വക്താവ് പറയുന്നു. ഹിസ്ബുല്ല ലബനന് ഒരു ഭീഷണിയാണെന്ന് അവിടത്തെ സമൂഹം തിരിച്ചറിയുന്നുണ്ടെന്നും എഫി കൂട്ടിച്ചേര്‍ത്തു.
ലെബനനുമായി യുദ്ധത്തിന് പ്രത്യേക കാരണമൊന്നും ഇസ്രയേലിനുണ്ടായിരുന്നില്ലെന്നും ഒരു സമാധാനകരാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്നു. ഹിസ്ബുല്ല നിലവില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അവരുടെ സ്പോണ്‍സറും ഫിനാന്‍ഷ്യറും ട്രെയിനറുമായ ഇറാനാണ് നശിച്ചുകൊണ്ടിരിക്കുന്നതെന്നും സൈനിക വക്താവ് വ്യക്തമാക്കുന്നു.
അതേസമയം ഇറാനില്‍ ഭരണം മാറ്റാനൊന്നും തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും സൈന്യമെന്ന രീതിയില്‍ അങ്ങനെയൊരു നീക്കം നടത്തില്ലെന്നും ഇസ്രയേലിനെ ഉപദ്രവിക്കാനുള്ള ഇറാന്റെ സൈനികശേഷി ഇല്ലാതാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ബാലിസ്റ്റിക് മിസൈലുകൾ, ആണവ പദ്ധതികൾ, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, സൈനിക ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു. ഇറാനിലെ 70 ശതമാനത്തോളം ജനതയും നിലവിലെ ഭരണകൂടത്തെ എതിര്‍ക്കുന്നവരാണെന്നും ടെഹ്റാനില്‍ ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് കാണാനാകുന്നതെന്നും എഫി പറയുന്നു.