This video grab taken from UGC images posted on social media on March 7, 2026 shows smoke rising from the Dubai International Airport. Dubai airport, the world's busiest for international traffic, suspended operations on March 7 before partially resuming services, after an air defence interception in the area during attacks from Iran. (Photo by various sources / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT AFP - SOURCE: UGC / UNKNOWN - DISTRIBUTED AS A SERVICE TO CLIENTS - NO RESALE -

സമാധാനപ്രതീക്ഷ അകലെയാക്കി യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്നു. ഇറാനില്‍നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍ അല്‍ ബര്‍ഷയില്‍ കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാക്കിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണ പ്രതിരോധത്തിനിടെയുണ്ടായ ഷീൽഡ് തകർന്നു വീണാണ് പാക്കിസ്ഥാൻ സ്വദേശിയായ പ്രവാസി കൊല്ലപ്പെട്ടത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുകളിൽ ആകാശത്തുനിന്നുള്ള അവശിഷ്ടങ്ങൾ വീണാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരം അൽ ബർഷ പ്രദേശത്തുവെച്ചാണ് അപകടം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

മിസൈലാണോ അതോ ഡ്രോണാണോ പ്രതിരോധ സംവിധാനങ്ങൾ തകർത്തതെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, ദുബായിലെ 23 മറീന ടവറിന് സമീപം പുക ഉയരുന്നതിന്റെയും കാർ കത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊരു സംഭവത്തിൽ, ആകാശത്തുവെച്ചുണ്ടായ വിജയകരമായ തടയലിനെത്തുടർന്ന് അവശിഷ്ടങ്ങൾ ഒരു കെട്ടിടത്തിന്റെ മുൻഭാഗത്ത് പതിച്ചതായും ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കുന്നതായി യുഎഇ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെയും ഡ്രോണുകളെയും തകർക്കുന്നതിന്റേതാണെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെ ഇറാന്റെ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനത്ത് ഉടനീളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതിനു ശേഷമാണ് എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ബഹ്റൈനില്‍ വിവിധ ഇടങ്ങളില്‍ ഇറാന്റെ ആക്രമണം. യുഎസ് ബേസില്‍ ഇറാന്‍ ആക്രമണം നടത്തി.ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വീടിനും കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. 

Debris From Intercepted Missile Kills Pakistani Driver in Dubai:

A Pakistani national working as a driver in Dubai was tragically killed when debris from an air defense system fell on his car during an attempt to intercept an Iranian attack. The incident occurred in Al Barsha, highlighting the escalating regional tensions and the dangers of the ongoing conflict.