TOPSHOT - This handout satellite image courtesy of Vantor shows damage following a drone attack on a high-rise apartment building in Bahrain's capital Manama on March 2, 2026. The Gulf countries have long been seen as islands of stability in the Middle East, but the war in the region could threaten their prosperity, analysts said, pointing to risks to their revenues and reputations as business safe havens. (Photo by Satellite image ©2026 Vantor / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / SATELLITE IMAGE (C) 2026 Vantor" - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS - THE WATERMARK MAY NOT BE REMOVED/CROPPED

ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം രൂക്ഷമാക്കി ഇറാന്‍. മനാമയില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെയും രണ്ട് ഹോട്ടലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ആളപായം ഇല്ലെന്നും അതേസമയം സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ തന്നെ മാഅമീറില്‍ ഇന്നലെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചിരുന്നു.

അതിനിടെ ഇറാന്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്ന് സൗദി അറേബ്യ. പ്രിന്‍സ് സുല്‍ത്താന്‍ വ്യോമത്താവളം ലക്ഷ്യമിട്ടെത്തിയതായിരുന്നു ഇവയെന്നും സൗദി പ്രതിരോധ മന്ത്രാലയം എക്സ് പോസ്റ്റിലൂടെ അറിയിച്ചു. 

ഇറാനെതിരെ യുഎസ് കനത്ത തിരിച്ചടി നല്‍കുകയാണെന്നും ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം 90 ശതമാനം കുറഞ്ഞുവെന്നും ഡ്രോണ്‍ ആക്രമണത്തില്‍ 83 ശതമാനം കുറവുണ്ടെന്നും  യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ് ബ്രാഡ് കൂപ്പര്‍ പറഞ്ഞു. ഇറാന്‍ നേവിക്കെതിരെയുള്ള ആക്രമണം അമേരിക്ക കൂടുതല്‍ കടുപ്പിക്കുകയാണെന്നും ഇതുവരെ ഇറാന്‍റെ 30 കപ്പലുകളെങ്കിലും യുഎസ് തകര്‍ത്തുവെന്നും ഡ്രോണ്‍ കാരിയര്‍ ഉള്‍പ്പടെ ഇക്കൂട്ടത്തിലുള്‍പ്പെടുന്നുണ്ടെന്നും ബ്രാഡ് കൂട്ടിച്ചേര്‍ത്തു. പുനര്‍നിര്‍മിക്കാന്‍ കഴിയാത്തവിധം ഇറാന്‍റെ ബാലിസ്റ്റിക് മിസൈലിന്‍റെ അടിത്തറ തകര്‍ക്കണമെന്നാണ് പ്രസിഡന്‍റ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും ഭാവിയില്‍ മിസൈല്‍ ഉണ്ടാക്കാനുള്ള ശേഷി ഇറാനുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ENGLISH SUMMARY:

Tensions in the Gulf have intensified as Iran launched drone attacks on residential complexes and two hotels in Manama, Bahrain, on March 6, 2026. While the Bahraini Ministry of Interior confirmed significant property damage, no casualties have been reported so far. This follow’s yesterday’s missile strike on an oil refinery in Ma'ameer. Simultaneously, Saudi Arabia successfully intercepted three ballistic missiles targeting the Prince Sultan Air Base. US Central Command head Brad Cooper stated that American strikes have significantly degraded Iran's capabilities, reportedly destroying 30 Iranian vessels, including a drone carrier. President Donald Trump has issued directives to permanently dismantle Iran's ballistic missile infrastructure to prevent future production.