A Shiite Muslim supporter of the Imamia Student Organization (ISO) holds a portrait of Iran's Supreme Leader Ayatollah Ali Khamenei and Irans's national flag, during a protest against Israel and the U.S. strikes on Iran, in Karachi, Pakistan February 28, 2026. REUTERS/Akhtar Soomro

A Shiite Muslim supporter of the Imamia Student Organization (ISO) holds a portrait of Iran's Supreme Leader Ayatollah Ali Khamenei and Irans's national flag, during a protest against Israel and the U.S. strikes on Iran, in Karachi, Pakistan February 28, 2026. REUTERS/Akhtar Soomro

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടുവെന്നാണ് താന്‍ കരുതുന്നതെന്ന് ഇസ്രയേല്‍ പ്രധാമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ശനിയാഴ്ച രാവിലെ യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ 30ലേറെ ബോംബുകളാണ് ഖമനയി കഴിഞ്ഞിരുന്ന കെട്ടിടത്തില്‍മാത്രമിട്ടതെന്നും ജീവനോടെ ശേഷിക്കുന്നുവെന്ന് കരുതുന്നില്ലെന്നും നെതന്യാഹു പറയുന്നു.' ഇറാനിലെ ഏകാധിപതി കൊല്ലപ്പെട്ടതിന്‍റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. സൈനിക നടപടികള്‍ തുടരും. ജനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണം' എന്നുമായിരുന്നു നെതന്യാഹുവിന്‍റെ വാക്കുകള്‍. അതേസമയം, ഖമനയി ജീവനോടെയില്ലെന്നതിന് തെളിവുകളൊന്നും നെതന്യാഹു പുറത്തുവിട്ടിട്ടില്ല.

അമേരിക്കയും ഇസ്രയേലും തുടങ്ങിവച്ച ചരിത്രപരമായ ദൗത്യം  പൂര്‍ത്തിയാക്കാന്‍ നെതന്യാഹു ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്തു. തങ്ങള്‍ തുടങ്ങിവച്ചിട്ടുണ്ടെന്നും പൂര്‍ത്തിയാക്കേണ്ടത് ജനങ്ങളാണെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. 'തലമുറയ്ക്ക് അപൂര്‍വമായി മാത്രം കിട്ടുന്ന അസുലഭ ഭാഗ്യമാണ് ഇറാന്‍ ജനതയ്ക്ക് കൈവന്നിരിക്കുന്നത്. തെരുവുകള്‍ കീഴടക്കൂ, ഭരണകൂടത്തെ അട്ടിമറിക്കൂ, ചരിത്ര ദൗത്യത്തില്‍ പങ്കാളികളാകൂ' എന്നും നെതന്യാഹു വിശദീകരിച്ചു..

 'ഖമനയി ഭൂഗര്‍ഭ കേന്ദ്രത്തിലായിരുന്നുവെന്നും മരിച്ചിട്ടുണ്ടാകുമെന്നും' നെതന്യാഹുവിന്‍റെ ഉറ്റ അനുയായി അമിത് സെഗാളും അവകാശപ്പെട്ടു. പക്ഷേ ഖമനയിയെ വധിച്ചുവെന്നതിന് തെളിവുകളൊന്നും ഇസ്രയേല്‍ സൈന്യവും പുറത്തുവിട്ടിട്ടില്ല. ഇസ്രയേല്‍ മാധ്യമായ ചാനല്‍ 12 നെറ്റ്​വര്‍ക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഖമനയി ജീവനൊടെയുണ്ടെന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രിയുടെയും ഇറാന്‍ മാധ്യമങ്ങളുടെയും പ്രതികരണം.  ഇറാന്  നേരെ ഇനിയും ആക്രമണം ഉണ്ടായാല്‍ കൂടുതല്‍ തിരിച്ചടി അമേരിക്കയ്ക്കും ഇസ്രയേലിനും നേരിടേണ്ടി വരുമെന്നും ഇറാന്‍ വ്യക്തമാക്കി. നിരപരാധികളായ 85 പെണ്‍കുഞ്ഞുങ്ങളെയും സാധാരണക്കാരെയുമാണ് അമേരിക്കയും ഇസ്രയേലും വധിച്ചതെന്നും തിരിച്ചടിക്കാനുള്ള ന്യായമായ എല്ലാ അവകാശവും ടെഹ്റാനുണ്ടെന്നും പ്രതിരോധിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Israeli PM Benjamin Netanyahu has made a sensational claim that Iran's Supreme Leader Ayatollah Ali Khamenei was likely killed during Saturday's joint US-Israel airstrikes. Netanyahu asserted that over 30 bombs targeted the underground facility where Khamenei was stationed, urging the Iranian people to overthrow the regime. While Israel's Channel 12 reported similar claims from Netanyahu's close associates, no concrete evidence of the leader's death has been provided. Iran has dismissed these reports as propaganda, stating that Khamenei is alive and warning of a severe retaliation against the US and Israel. The Iranian Foreign Ministry condemned the strikes, citing the deaths of 85 civilians, including schoolgirls, in the recent offensive. As of March 1, 2026, the Middle East remains on the edge of a catastrophic escalation