Image credit: AP

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ അവകാശവാദം തള്ളി ഇറാന്‍. പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഖമനയി ഇരിക്കുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 'ആയുധങ്ങള്‍ ഏശാതെ വന്നതോടെ മാനസികമായി ഇറാന്‍ ജനതയെ തകര്‍ക്കാനുള്ള  ശത്രുവിന്‍റെ നീക്കമാണിതെന്നും കരുതിയിരിക്കണമെന്നും ഖമനയി ജീവനോടെയുണ്ടെന്നും' അദ്ദേഹത്തിന്‍റെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ വ്യക്തമാക്കി.

എന്നാല്‍ ഖമനയി കൊല്ലപ്പെട്ടുവെന്നും മൃതദേഹം കണ്ടെത്തിയെന്നും ഇസ്രയേലിന്‍റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും വാദിക്കുന്നു. നേരത്തെ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഖമനയിയെ കുറിച്ച് പ്രസ്താവന നടത്തിയത്. 'ഇറാനിലെ ഏകാധിപതി കൊല്ലപ്പെട്ടുവെന്ന് തോന്നുന്നു. അതിന്‍റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്' എന്നുമായിരുന്നു നെതന്യാഹുവിന്‍റെ അവകാശവാദം. അതേസമയം, നെതന്യാഹുവാകട്ടെ, ഇസ്രയേല്‍ സൈന്യമാകട്ടെ ഖമനയി ജീവനോടെയില്ലെന്നതിന് തെളിവുകള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. 

ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് ഇടപെട്ട് ഒരിക്കല്‍ തടഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത്തവണ അത് നടന്നില്ലെന്നുമാണ് ഇസ്രയേല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അതേസമയം അമേരിക്ക ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച രാവിലെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിനിടെ ഖമനയിയുടെ ഓഫിസടങ്ങുന്ന കെട്ടിടവും ആക്രമിച്ചിരുന്നു. എന്നാല്‍ ആക്രമണം മുന്‍കൂട്ടി കണ്ട ഖമനയി നേരത്തെ തന്നെ ടെഹ്റാന് പുറത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയെന്നും സൂചനകളുണ്ട്. 

ENGLISH SUMMARY:

Geopolitical tensions reached a boiling point as Israel claimed to have found the body of Iran's Supreme Leader Ayatollah Ali Khamenei following a series of massive airstrikes. While Prime Minister Benjamin Netanyahu cited "many signs" that the dictator is gone, Iranian state media and the Foreign Ministry firmly denied the reports, stating Khamenei is safe in a secure location. The conflicting claims follow 'Operation Epic Fury,' a joint US-Israel military offensive targeting senior leadership and missile sites in Tehran. Unconfirmed reports suggest 30 bunker-buster bombs hit Khamenei's compound, though no photographic evidence has been released. Iran has called the news "psychological warfare" intended to demoralize its citizens and has vowed to continue its resistance. As of March 1, 2026, the global community remains on high alert for official verification and potential retaliatory strikes.