യു.എ.ഇയിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമാക്കി വീണ്ടും ഇറാന്‍ മിസൈലുകള്‍. ഇവ നിര്‍വീര്യമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. മിസൈലുകള്‍ നിര്‍വീര്യമാക്കിയ ശബ്ദങ്ങളായേക്കാം എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

ഖമനയിയുടെ കൊട്ടാരം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഖമനയി സുരക്ഷിതനോ ?

ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്‍ അനുകൂല വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രൂത്ത്ഫുള്‍ പ്രോമിസ് 4 എന്ന പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ, ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ഖത്തറിലെയും യുഎഇയിലെയും യുഎസ് താവളങ്ങളെയും ഇസ്രായേലിലെ സൈനിക ലക്ഷ്യങ്ങളെയും ഇറാൻ സൈന്യം ആക്രമിച്ചതായി റെവല്യൂഷണറി ഗാർഡ് പറഞ്ഞു.

ഇറാനെതിരെ യു.എസ്– ഇസ്രയേല്‍ സംയുക്ത ആക്രമണം ആരംഭിച്ചതോടെ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയും ഇസ്രയേലിന് നേരെയും മിസൈല്‍–ഡ്രോണ്‍ ആക്രമണം പുനരാരംഭിക്കാന്‍ ഹൂതികള്‍ തീരുമാനിച്ചു. ഇന്ന് രാത്രിയോടെ ഹൂതികളുടെ ആദ്യ ആക്രമണം ഉണ്ടാകുമെന്ന് ഹൂതി ഉദ്യോഗസ്ഥന്‍ പറഞ്ഞു. യു.എസുമായി കരാറിലെത്തിയതിന് പിന്നാലെയായിരുന്നു ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നതില്‍ നിന്നും പിന്മാറിയത്. ഒക്ടോബറില്‍ ഇസ്രയേല്‍– ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് പിന്നാലയാണ് ഇസ്രയേലിന് നേര്‍ക്കുള്ള ആക്രമണത്തില്‍ നിന്നും ഹൂതികള്‍ പിന്മാറിയത്. 

ആരും അടങ്ങുന്നില്ല; ഉഗ്രപോരാട്ടം; ഇറാനെ തകര്‍ക്കുമെന്നു ട്രംപ്

അതേസമയം, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാനുമായി ഫോണില്‍ സംസാരിച്ചു. നിലവിലുള്ള സംഭവവികാസങ്ങളെക്കുറിച്ചും മേഖലയുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നുമാണ് ഇരുവരും ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. ഖത്തറിന് എല്ലാ പിന്തുണയും ഐക്യദാര്‍ഡ്യവും സൗദി അറിയിച്ചു. 

ENGLISH SUMMARY:

Iran missiles targeted US bases in the UAE, with the UAE's Ministry of Defense confirming they were neutralized. Reports also indicate explosion sounds in Dubai, possibly from the missile neutralization, and an individual was killed in Abu Dhabi due to a missile attack.