People light up their phones outside the U.S. consulate during a rally in support of nationwide protests in Iran, in Milan, Italy, January 13, 2026. REUTERS/Claudia Greco

യു.എസ് സൈനിക നടപടിയുടെ ആശങ്കകള്‍ക്കിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. സൗദി അറേബ്യ, യുഎഇ, തുര്‍ക്കി എന്നി രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. അതേസമയം, ഖത്തിലെ സൈനിക കേന്ദ്രത്തില്‍ നിന്നും യുഎസ് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. 

ഇറാനെ ആക്രമിച്ചാല്‍ സൗദിയിലെയും ഇറാനിയും തുര്‍ക്കിയിലെയും യു.എസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കും എന്നാണ് മുന്നറിയിപ്പ്. യു.എസ് ഇറാനെ ആക്രമിക്കുന്നത് തടയാന്‍ ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അക്രമ സാധ്യത ഉയരുന്നതിനിടെ ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസില്‍ നിന്നും ചില ജീവനക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

പശ്ചിമേഷ്യയിലെ യു.എസിന്‍റെ ഏറ്റവും വലിയ ബേസാണ് അല്‍ ഉദൈദ്. 10,000 ത്തിലധികം സൈനികരാണ് ഇവിടെയുള്ളത്. ജൂണില്‍ ഇറാനില്‍ യു.എസ് നടത്തിയ ആക്രമണത്തിന് മുന്‍പും പശ്ചിമേഷ്യയിലെ ബേസില്‍ നിന്നും യു.എസ് ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ആക്രമിക്കുമെന്ന ട്രംപിന്‍റെ ഭീഷണിയും വര്‍ധിക്കുന്നുണ്ട്. മരണ സംഖ്യ 2,000 കടന്നതോടെ ഇറാനിലെ പ്രതിഷേധക്കാർക്ക് ഉടൻ തന്നെ സഹായം ലഭിക്കുമെന്ന് ഡോണൾഡ് ട്രംപ് ബുധനാഴ്ച സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ഇറാനിലെ എല്ലാ പൗരന്മാരോടും ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടാന്‍ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാനാണ് നിര്‍ദ്ദേശം.

ENGLISH SUMMARY:

Iran warns Gulf countries of potential attacks on US military bases in the region amid rising tensions. The US is also evacuating personnel from Al Udeid Air Base in Qatar.