accident-03

മക്കയില്‍നിന്ന് മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42 പേര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചായിരുന്നു അപകടം. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. ബസിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

മദീനയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ മുഹറഹാത് എന്ന സ്ഥലത്ത് ഇന്നലെ രാത്രി 11.15നാണ് അപകടം. സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങള്‍. തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്ന ഉംറ സര്‍വ്വീസ് കമ്പനി പ്രതിനിധികളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എത്രപേരാണ് മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ENGLISH SUMMARY:

A bus carrying Indian pilgrims travelling from Makkah to Madinah collided with a diesel tanker, resulting in the deaths of several people. Reports indicate that except for one person, everyone inside the bus died due to the fire caused by the impact of the collision. Initial information suggests that more than 40 people have lost their lives. The exact number of passengers on the bus is still unknown. The accident occurred at 11:15 pm yesterday at Muharrahath, located 160 kilometres from Madinah.