ബഹ്‌റൈനിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് യാത്രാബത്ത നിർബന്ധമാക്കാനുള്ള പുതിയ നിയമഭേദഗതിക്ക് നിർദേശം.സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർദ്ധിച്ച ജീവിതച്ചെലവ് പരിഗണിച്ചാണ് നിർദേശം. പാർലമെന്റ് അംഗം ജലാൽ കാദം അൽ മഹ്ഫൂദ് സമർപ്പിച്ച നിർദേശത്തിൽ പ്രതിമാസം കുറഞ്ഞത് 15 ദിനാർ യാത്രാബത്ത നിർബന്ധമാക്കണമെന്ന് പറയുന്നു.
നിലവിൽ സർക്കാർ ജീവനക്കാർക്ക് 20 ദിനാർ യാത്രാബത്ത ലഭിക്കുന്നുണ്ട്. ഈ മാറ്റം സ്വകാര്യ-സർക്കാർ മേഖലകളിലെ വേതന വ്യത്യാസം കുറയ്ക്കാൻ സഹായിക്കും. നിർദേശം സ്പീക്കർ അഹമ്മദ് അൽ മുസല്ലം സർവീസ് കമ്മിറ്റിയുടെ പരിശോധനക്കായി കൈമാറി.