A satellite view shows an overview of Fordow underground complex, before the U.S. struck the underground nuclear facility, near Qom, Iran June 20, 2025.     MAXAR TECHNOLOGIES/Handout via REUTERS    THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT. DO NOT OBSCURE LOGO.

A satellite view shows an overview of Fordow underground complex, before the U.S. struck the underground nuclear facility, near Qom, Iran June 20, 2025. MAXAR TECHNOLOGIES/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT. DO NOT OBSCURE LOGO.

ഇറാന്‍റെ യുറേനിയം ശേഖരം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്ന വാദം തള്ളി ഐഎഇഎ റിപ്പോര്‍ട്ട്. ജൂണ്‍ 13ലെ ആക്രമണത്തിന് തൊട്ടുമുന്‍പ് സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രഹസ്യകേന്ദ്രത്തിലേക്ക് ഇറാന്‍ മാറ്റിയെന്നും  ഇത് ആണവായുധമുണ്ടാക്കാന്‍ ആവശ്യമുള്ളതിന് തൊട്ടടുത്ത അളവിലുള്ളതാണെന്നും രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇറാന്‍ തന്നെ കൈമാറിയ വിവരങ്ങള്‍ അനുസരിച്ച് ( 2025 മേയ് 17 മുതല്‍ 2025 ജൂണ്‍ 12 വരെ) 972 പൗണ്ട് (440.9 കിലോ) യുറേനിയം ഇറാന്‍റെ പക്കലുണ്ട്. രണ്ടുമാസത്തെ കണക്കില്‍ നിന്നും 32.3 ശതമാനം വര്‍ധനയും ഇതില്‍ പ്രകടമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ആണവായുധം ഉണ്ടാക്കുന്നതിനായി ആവശ്യമായുള്ളത്. അതുകൊണ്ടുതന്നെ ആണവശക്തിയെന്ന ലക്ഷ്യത്തില്‍ നിന്ന് ഇറാന്‍ ഒട്ടും അകലെയല്ല എന്നാണ് ഐഎഇഎ പറയുന്നത്.  അതീവ ഗൗരവകരമാണ് സ്ഥിതിയെന്നും ജൂണിന് ശേഷം ഇറാന്‍റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ വിവരങ്ങള്‍ ലഭിക്കാത്തത് നിലവിലെ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നുവെന്ന ആശങ്കയും ഐഎഇഎ റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നു. കണക്കുകള്‍ പ്രകാരം ജൂണ്‍ മുതല്‍ ഇന്നുവരെയുള്ള കണക്കനുസരിച്ച് 90 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് ഇറാന്‍ എത്തിയിട്ടുണ്ടാകാമെന്ന സാധ്യതയും ഐഎഇഎ പങ്കുവയ്ക്കുന്നു.

ഇസ്രയേല്‍ ആക്രമണത്തിനും അമേരിക്കന്‍ കടന്നുകയറ്റത്തിനും പിന്നാലെയാണ് ഐഎഇഎയുമായുള്ള സഹകരണം പൂര്‍ണമായും ഇറാന്‍ വിച്ഛേദിച്ചത്. ഇറാന്‍ സഹകരിക്കണമെന്നും പരിശോധന നടത്താനും വിവരങ്ങള്‍ കൈമാറാനും തയ്യാറാകണമെന്നുമാണ് ഐഎഇഎയുടെ ആവശ്യം. യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ സുതാര്യമാക്കിയില്ലെങ്കില്‍ അത് രാജ്യാന്തര സമൂഹത്തിന് ആകെ അപകടമാണെന്ന സമ്മര്‍ദവും ഐഎഇഎ ചെലുത്തുന്നുണ്ട്. 

ENGLISH SUMMARY:

Iran's uranium enrichment program is under scrutiny. The IAEA reports concerns about Iran's enriched uranium stockpile and lack of transparency, potentially nearing weapons-grade levels.